നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയില്‍.

നെഞ്ചുവേദനയെ തുടര്‍ന്നാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടുന്നതായി കണ്ടെത്തിയതോടെയാണ് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്

0

അങ്കമാലി | നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയില്‍. അങ്കമാലി അപ്പോളോ ആഡ്ലക്സിൽ വെന്റിലേറ്ററിലാണ് നിലവിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്-30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടുന്നതായി കണ്ടെത്തിയതോടെയാണ് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനെയെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.

-

You might also like

-