ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി,അമേരിക്കയിൽ മരണം 85,197

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം1,430,348ആയി മരണം 85,197പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം222,104ആയി മരണസംഖ്യ 31,106പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു271,095പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം27,104പിന്നിട്ടു

0

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി.4,429,223 പേർക്ക് രോഗം സ്ഥിരീകരിച്ചു.1,658,969 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ബ്രിട്ടനിൽ മരണസംഖ്യ33,186 ആയി. ഫ്രാൻസിലെ മരണസംഖ്യ 27,074ആയപ്പോൾ ജർമനിയിൽ മരിച്ചവരുടെ എണ്ണം7,861 ആയി. ബെൽജിയത്തിലെ മരണസംഖ്യ 8,843ആയി ഉയർന്നു. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,783ആയി.

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം1,430,348ആയി മരണം 85,197പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം222,104ആയി മരണസംഖ്യ 31,106പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു271,095പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം27,104പിന്നിട്ടു

അമേരിക്കക്ക് പിന്നാലെ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വലിയ വര്‍ധവവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കോവിഡ് പിടിമുറുക്കുകയാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ബ്രസീല്‍ എങ്കില്‍ പെറു പതിമൂന്നാമതും മെക്സിക്കോ പതിനെട്ടാമതും ചിലി ഇരുപതാം സ്ഥാനത്തുമുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയിലെ 33 രാജ്യങ്ങളിലും ഇതിനോടകം രോഗ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധവനാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

അതേസമയം, രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തി. അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

You might also like

-