നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ജനുവരി 1ന് വനിതാ മതിൽ

സ്ത്രീകളെ അണിനിരത്തിയാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം സംഘടിപ്പിച്ചിരുന്നത്. ഇതിനെ മറികടക്കുന്നതിനാണ് പുതിയ നീക്കത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരിക്കുന്നത്.

0

തിരുവനന്തപുരം :ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബോധവത്കരണത്തിനായി ജനുവരി ഒന്നിന് സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കും. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും വനിതാ മതിലിനു ഉണ്ടാകും.

എന്‍എസ്എസ് യോഗത്തില്‍ വരേണ്ടതായിരുന്നു. സര്‍ക്കാരിന് എല്ലാ സാമൂഹിക സംഘടനകളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയെ നേരിടുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സ്ത്രീകളെ അണിനിരത്തിയാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം സംഘടിപ്പിച്ചിരുന്നത്. ഇതിനെ മറികടക്കുന്നതിനാണ് പുതിയ നീക്കത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരിക്കുന്നത്.

You might also like

-