പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. 

സെപ്റ്റംബറില്‍ അപകടത്തില്‍ പരിക്കേറ്റ സഹപാഠിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹന്നാ അലന്‍ ഉച്ച ഭക്ഷണസമയത്ത് മറ്റ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചതിനാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്.

0

ഹന്നിഗ്രോവ് (ടെക്‌സസ്സ്): ഉച്ച ഭക്ഷണസമയത്ത് പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹന്നിഗ്രോവ് മിഡില്‍ സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചു.

സെപ്റ്റംബറില്‍ അപകടത്തില്‍ പരിക്കേറ്റ സഹപാഠിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹന്നാ അലന്‍ ഉച്ച ഭക്ഷണസമയത്ത് മറ്റ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചതിനാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്.

പ്രിന്‍സിപ്പല്‍ ലി ഫ്രോസ്റ്റ് വിദ്യാര്‍ത്ഥികളെ സമീപിച്ചു ഇനി മുതല്‍ ഇവിടെ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

എന്നാല്‍ ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്ത് വരികയും, സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ നടപടി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, നടപടി പിന്‍ വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് കത്തയച്ചതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കുന്നതിന് പ്രിന്‍സിപ്പാല്‍ നിര്‍ബന്ധിതനായത്. സ്‌കൂള്‍ അധികൃതരുടെ നടപടിയെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അഭിനന്ദിച്ചു. തര്‍ക്കം ഒഴിവായതില്‍ ഇരു കൂട്ടരും സംതൃപ്തരാണ്.

You might also like

-