“രാത്രിയില്‍ പൊതുയിടം എന്റേതും”നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് സ്ത്രീകളുടെ നടത്തം
നൂറ് കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും 250 ഓളം സ്ഥലങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ രാത്രി നടക്കാനെത്തി .
ന്യൂസ് ഡെസ്ക് :”രാത്രിയില്‍ പൊതുയിടം എന്റേതും “എന്ന ആശയമുയര്‍ത്തി രാത്രിയിലെ സ്ത്രീകളുടെ നടത്തം. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെ രാത്രി നടത്തം സംഘടിപ്പിച്ചത്. പ്രമുഖരുള്‍പ്പെടെ നിരവധി സ്ത്രീകളാണ് രാത്രിയും പകലാക്കി നടക്കാനെത്തിയത്. നൂറ് കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും 250 ഓളം സ്ഥലങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ രാത്രി നടക്കാനെത്തി . കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ രാത്രി നടക്കാനെത്തി. സിനിമാ താരങ്ങളും എഴുത്തുകാരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം നടത്തത്തിന്റെ ഭാഗമായി. മഫ്തിയില്‍ പൊലീസ് സഹായവും വൈദ്യസഹായവും ഉറപ്പാക്കിയിരുന്നു. തൃശൂരില്‍ 47 കേന്ദ്രങ്ങളും കൊച്ചിയില്‍ 45 കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്.
രാത്രി നടത്തത്തിനിടെ പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കാനിറങ്ങിവയര്‍ക്ക് നേരെ വാഹനത്തില്‍ പോയവരുംവഴിയാത്രക്കാരനും മോശമായി പ്രതികരിച്ചുവെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്ത് 22 കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തമ്പാനൂരിലേക്കായിരുന്നു നടത്തം. തമ്പാനൂരില്‍ ഒത്തുചേര്‍ന്ന സ്ത്രീകള്‍ പ്രതിജ്ഞ ചൊല്ലി. സ്ത്രീകളുടെ നേതൃത്വത്തില്‍ കലാപാരിപാടികളും സംഘടിപ്പിച്ചിരുന്നു. വനിതാദിനം വരെ വ്യത്യസ്ത പരിപാടികളുമായി ബോധവത്കരണം തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം