ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബിഗ് ബി ക്ക്

രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്.പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്കാരം

0

ഡൽഹി :ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് ഇന്ത്യന്‍ സിനിമ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്.പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍, ഭാര്യയും എം.പിയുമായ ജയബച്ചന്‍, മകനും നടനുമായ അഭിഷേക് ബച്ചന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 1969ല്‍ സാഥ് ഹിന്ദുസ്ഥാനിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച ബച്ചന് അഭിനയത്തിന്റെ അന്‍പതാം വര്‍ഷത്തിലാണ് പുരസ്കാരം സമ്മാനിക്കുന്നത്.

You might also like

-