വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍റിനെ നേരിടുന്നു
ഹർമൻപ്രീത്,സ്‌മൃതി മന്ഥന, മിധാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ പ്രതീക്ഷ.ഓസ്ട്രേലിയ, ന്യൂസ്ലാണ്ട്, അയർലൻഡ്, എന്നിവരടങ്ങുന്ന ബി ഗ്രുപ്പിലാണ് ഇന്ത്യ ഉള്ളത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർ ജൂലിയൻ ഗോസ്വാമി ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം. വെസ്റ്റ് ഇൻഡിസിൽ നടക്കുന്ന ലോകകപ്പിന്റെ ഉൽഘാടന മത്സരത്തിൽ ഇന്ത്യ കരുത്തരായ ന്യൂസിലാന്റിനെ നേരിടും. ഹർമൻപ്രീത് കൗറിന്റെ കീഴിൽ അണിനിരക്കുന്ന ടീമിൽ ആറ് പുതുമുഖ തരങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഹർമൻപ്രീത്,സ്‌മൃതി മന്ഥന, മിധാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ പ്രതീക്ഷ.ഓസ്ട്രേലിയ, ന്യൂസ്ലാണ്ട്, അയർലൻഡ്, എന്നിവരടങ്ങുന്ന ബി ഗ്രുപ്പിലാണ് ഇന്ത്യ ഉള്ളത്.
മൂന്ന് തവണ കിരീടം നേടിയ ഓസീസ്, കഴിഞ്ഞ തവണത്തെ ജേതാക്കളായ വിൻഡീസ് എന്നിവർ മികച്ച ഫോമിലാണ്. എന്നാൽ സന്നാഹ മത്സരത്തിൽ ഒസിസിനെയും, വിൻഡിസിൻഡയും തോൽപ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.
സ്പിന്നിന് മുൻതൂക്കം നൽകിയുള്ള തന്ത്രങ്ങളാകും ഇന്ത്യ മേനയുകയെങ്കിലും, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർ ജൂലിയൻ ഗോസ്വാമി ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
ടീം ഇന്ത്യ:
ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), സ്‌മൃതി മൻധാന, മിതാലി രാജ്, ടാനിയ ഭാട്ടിയ, ഏക്ത ഭീഷത്,ജയാലൻ ഹേമലത, മാനസി ജോഷി, വേദ കൃഷ്ണമൂർത്തി, അനുജ പാട്ടിൽ, അരുന്ധതി റെഡ്‌ഡി,ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, പൂജ വസ്ത്രകാർ,രാധാ യാദവ്, പൂനം യാദവ്