വട്ടവടയിൽ 27 ദിവസ്സം പ്രായമായ പെൺകുഞ്ഞിന്റെ മരണം കൊലപാതകം ?മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും

സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിക്കാൻ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാവിലെ ദേവികുളം എസ്.ഐ. ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികയുള്ളതായി കണ്ടെത്തിയത്

0

മൂന്നാർ:  പ്രസവശേഷം27 ദിവസ്സം പ്രായമായ പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപതാകാമെന്നു സംശയം .ബന്ധുക്കൾസംസ്കരിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും കുട്ടിയുടെ മരണസംബന്ധിച്ചു പിതാവിന്റെ പരാതിയിൽ ദേവികുളം പോലീസ് കേസെടുത്തു. വട്ടവട പി.എച്ച്.എസ്.സി ഡോക്ടർക്കെതിരെയും പരാതിയുണ്ട്

27 ദിവസം പ്രായമായ വട്ടവട തിരുമൂർത്തിയുടെ മകളാണ് ബുധനാഴ്ച 11 മണിയോടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. മാതാവ് വിശ്വലക്ഷ്മി കുട്ടിക്ക് മുലപ്പാൽ നൽകുന്നതിനിടെ മരണപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ബോധമറ്റകുട്ടിയെ വട്ടവട പി.എച്ച്.സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ 3 മണിയോടെ ബന്ധുക്കൾ പൊതു സ്മാശാനത്തിൽ സംസ്കരിച്ചു. എന്നാൽ സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിക്കാൻ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാവിലെ ദേവികുളം എസ്.ഐ. ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികയുള്ളതായി കണ്ടെത്തിയത് . മതാവുമായി പിണങ്ങി താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് കേസെടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്തുന്നതിന് പോലീസ് ആർ.ഡി.ഒയ്ക്ക് അപേഷനൽകി. മൃതദേഹം അടക്കിയ സ്മാശാനത്തിൽ പോലീന് കാവൽ ഏർപെടുത്തി. സംഭവം അറിഞ്ഞിട്ടും വിവരം പോലീസിന് കൈമാറാത്ത ഡോക്ടർക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-