സഭയിൽ നിന്നും പുറത്താക്കിയ ലുസിക്കെതിരെ നിയനടപടിക്കൊരുങ്ങി എഫ്.സി.സി സഭ

സഭ മാപ്പ് പറയേണ്ടത് തന്നോടാണെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. താൻ മാപ്പ് പറയാൻ തെറ്റ് ചെയ്തിട്ടില്ല.

0

കോഴിക്കോട് :കഴിഞ്ഞദിവസം എഫ്.സി.സി സഭ അംഗമായിരുന്നു ലൂസിയെ സന്യസ്തസഭയിൽ നിന്നും പുറത്താക്കിയ നടപടി വത്തിക്കാൻ
സ്ഥിരപ്പെടുത്തിയതിനു ശേഷമാണ് സഭക്കെതിരായ ലൂസി യുടെ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലൂസി കളപ്പുരക്ക് വീണ്ടും എഫ്.സി.സി മദര്‍ സുപ്പീരിയർ കത്ത്നൽകിയിട്ടുള്ളത് . പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നു.സഭക്കെതിരായി ലുസിനടത്തിയ വ്യാജപ്രചാരങ്ങളിൽ നിരുപാധികം മാപ്പ് പറഞ്ഞ് മാധ്യമങ്ങളിൽ അത് പ്രസിദ്ധീകരിക്കാൻ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

എന്നാല്‍ സഭ മാപ്പ് പറയേണ്ടത് തന്നോടാണെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. താൻ മാപ്പ് പറയാൻ തെറ്റ് ചെയ്തിട്ടില്ല. വലിയ ഒറ്റപ്പെടലാണ് നേരിടുന്നത്. സഭ മാപ്പ് പറഞ്ഞാൽ കേസും പിൻവലിക്കാം. എഫ്.സി.സിയുടെ കത്തിന് ഉടൻ മറുപടി നൽകുമെന്നും തെറ്റ് ചെയ്യാത്തിടത്തോളം കാലം ഭയപ്പെടില്ലെന്നും ലുസിപറഞ്ഞു

You might also like

-