ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപരപ്പിച്ചു ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാര്യത്തോട് ഗുജറത്ത് തീരം ആശങ്കയിൽ
കരയിലെത്തുമ്പോൾ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. 44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്
ഡൽഹി : ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താര്‍ജിക്കുന്നു. നിലവിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ടൗട്ടേ നാളെ വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും. നാളെ പുല൪ച്ചയോടെ ഗുജറാത്തിലെ പോർബന്ദർ – മഹുവ മേഖലയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കരയിലെത്തുമ്പോൾ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. 44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.ഇതിനകം ടോക്ടെ മുംബൈ തീരത്തോട് അടുത്തിരിക്കുകയാണ്. 200 കിലോമീറ്ററിൽ താഴെ അകലത്തിലാണ് കാറ്റുള്ളത്. ഡാം ആൻഡ് ഡിയു തീരത്തിൽ നിന്ന് 350 കിലോമീറ്റ൪ അകലത്തിലുമാണ്. ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തുന്ന ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരംതൊടുമെന്നാണ് മുന്നറിയിപ്പ്
ഗുജറാത്ത്, ദിയു തീരത്ത് ഇതിനോടകം ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മുംബൈയുടെയും അഹമ്മദാബാദിന്‍റെയും തീരമേഖലയിൽ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ മുംബൈ തീരത്തിന് 270 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സഞ്ചാരപാത. കേരളത്തിലും കർണാടക, ഗോവ എന്നിവിടങ്ങളിലും നാളെയും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴക്ക് സാധ്യതയുണ്ട്.