റഷ്യന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച യു.എസ്. സെനറ്റര്‍ക്ക് വിസ നിഷേധിച്ചു

ഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുട്ടിനെ പരസ്യമായി വിമര്‍ശിച്ച വിസ്‌കോണ്‍സില്‍ നിന്നുമുള്ള യു.എസ്. സെനറ്റര്‍ റോണ്‍ ജോണ്‍സന് റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിസ നിഷേധിച്ചതായി ആഗസ്റ്റ് 26ന് ജോണ്‍സന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ് റീലീഡില്‍ പറയുന്നു.

0

മാഡിസണ്‍(വിസ്‌കോണ്‍സില്‍): റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുട്ടിനെ പരസ്യമായി വിമര്‍ശിച്ച വിസ്‌കോണ്‍സില്‍ നിന്നുമുള്ള യു.എസ്. സെനറ്റര്‍ റോണ്‍ ജോണ്‍സന് റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിസ നിഷേധിച്ചതായി ആഗസ്റ്റ് 26ന് ജോണ്‍സന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ് റീലീഡില്‍ പറയുന്നു.

സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനായ റോണ്‍ ജോണ്‍സന്‍ റഷ്യന്‍ ഗവണ്‍മെന്റ് അധികൃതരുമായി അമേരിക്കന്‍ ബിസിനസ്സിനെ കുറിച്ചു ചര്‍ച്ച ചെയ്യുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് ഓഫീസ് അറിയിച്ചു.

യു.എസ്. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെ കുറിച്ചു വിമര്‍ശിച്ച മറ്റൊരു ഡമോക്രാറ്റിക് സെനറ്റര്‍ ജീന്‍ ഷഫീന് (ന്യൂഹാംഷെയര്‍) ഇതിന് മുമ്പ് വിസ നിഷേധിച്ചിരുന്നു. ഹീനെ റഷ്യന്‍ ബ്ലാക്ക് ലിസ്റ്റിന്‍ ഉള്‍പ്പെടുത്തിയതിനാലാണ് വിസ നിഷേധിച്ചതെന്ന് റഷ്യന്‍ എംബസ്സി അറിയിച്ചു.

പുട്ടിനെ ഭരണത്തില്‍ റഷ്യ മറ്റൊരു കറുത്ത അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കയാണെന്നാണ് റോണ്‍ ജോണ്‍സന്‍ പരസ്യമായി പ്രതികരിച്ചത്. ഇതിനെകുറിച്ചു അഭിപ്രായം പറയാന്‍ റഷ്യന്‍ എംബസ്സി വിസമ്മതിച്ചു.

You might also like

-