മാതാപിതാക്കളെ കൊലപ്പെടുത്തി പതിമൂന്നുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച പ്രതിക്ക് 2 ജിവപര്യന്തം

0

മിനിയാപോലിസ് : വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പതിമൂന്ന് വയസ്സുള്ള മകളെ തട്ടികൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ച കേസ്സില്‍ പ്രതിയെ രണ്ടു ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. മെയ് 24 വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാനത്ത് വധശിക്ഷക്ക് നിയമം അനുവദിക്കാത്തതിനാലാണ് ജീവപര്യന്തം നല്‍കിയത്.

2018 ഒക്ടോബറില്‍ മിസിസിപ്പിയില്‍ നിന്നും 90 മൈല്‍ നോര്‍ത്ത് ഈസ്റ്റിലെ ബാരണിന് സമീപം ഉള്ളം വീട്ടിലാണ് പ്രതിജേക് പാറ്റേഴ്‌സണ്‍ അതിക്രമിച്ചു കയറിയത്. മകളം ബലം പ്രയോഗിച്ചു കടത്തികൊണ്ടുപോകുന്നതിനു ചെറുത്തുനിന്ന് പിതാവ് ജെയിംസിനെ ആദ്യം വെടിവെച്ചിട്ടു. ഇതിനിടയില്‍ മകളെയും കൂട്ടി ബാത്ത്‌റൂമില്‍ കയറി വാതിലടച്ച ഡെന്നിസ് കുട്ടിയെ മാറോടടക്കി പിടിച്ച് നിശ്ശബ്ദയായി നിന്നും ബാത്ത്‌റൂമിന്റെ ചില്ലു തകര്‍ത്ത് അകത്തു പ്രവേശിച്ച പ്രതിയെ മാതാവിന്റെ യാചനക്കുപോലും ചെവികൊടുക്കാതെ നിറയൊഴിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പതിമൂന്നുവയസ്സുള്ള ജെയ്മിയേയും കൂട്ടി അവരുടെ വീട്ടില്‍ നിന്നും 60 മൈല്‍ ദൂരെയുള്ള ഗോര്‍ഡന്‍ എന്ന ടൗണിലെ ഒരു കാമ്പനില്‍ 88 ദിവസമാണ് കുട്ടിയുമൊത്തു ഇയാള്‍ കഴിഞ്ഞത്. പിന്നീട് കുട്ടി അവിടെ നിന്നും രക്ഷപ്പെട്ടു അടുത്തുള്ള വീട്ടില്‍ അഭയം തേടി. അവരാണ് പോലീസിനെ അറിയിച്ചു പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

മാര്‍ച്ചു മാസം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് വിധിപ്രസ്താവിച്ച കോടതിമുറിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ജെയ്മിയുടെ അഭാവത്തില്‍ കുട്ടിയുടെ പ്രസ്താവന കോടിതിയില്‍ വായിച്ചു. 88 ദിവസം തന്നെ ക്രൂരമായി പീഡിപ്പിക്കുകയും, കീഴടക്കുവാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍, വിധി പ്രഖ്യാപിച്ച ജഡ്ജി പ്രതിയെ ഈവിള്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇയാളുടെ അന്ത്യം ജയിലില്‍ തന്നെയായിരിക്കും

You might also like

-