വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീർ ചക്ര നൽകാൻ ശുപാർശ
പാകിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ മാർച്ച് മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.
ഡൽഹി : പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ട വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീർ ചക്ര നൽകാനുള്ള ശുപാർശയുമായി വ്യോമസേന.രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയാണ് വീർ ചക്ര.പാകിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ മാർച്ച് മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.
പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാൻ പ്രകോപനം തുടർന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനാണ്.ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേയാണ് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്.