മാതാപിതാക്കളുടെ കൈയ്യിൽ നിന്നും റോഡിൽ വീണ കുട്ടിയെ രക്ഷപെടുത്തിയതാരാണ് ?ഓട്ടോ ഡ്രൈവറോ വനപാലകരോ ?
പ്രേതമുണ്ടെന്നുപറഞ്ഞു ഭീതിപെടുത്തിയെന്നു മറ്റും പറയുന്നതരത്തിലുള്ള വാർത്ത അടിസ്ഥാ രഹിതമെന്ന് ദൃശ്യങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും മനസിലാകും മാസങ്ങളായി ഈ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന വാച്ചര്മാര്ക്ക് അവിടെ പ്രേതബാധ സംബന്ധിച്ചു ഭയപ്പാടുണ്ടാകുമോ?അതിവേഗത്തിൽ കടന്നു പോയ ജീപ്പിൽ നിന്നും റോഡിൽ വീണ കുട്ടി ഉച്ചത്തിൽ കരയുന്നതു കേൾക്കുമ്പോൾ അത് പ്രേതമാണെന്നു വനപാലകർ കരുതുമോ ? താനാണ് കുട്ടിയെ രക്ഷപെടുത്തിയതെന്നു ഓട്ടോ ഡ്രൈവർ കനകരാജ് മധ്യപ്രവർത്തകരോട് പറഞ്ഞിട്ടുണ്ടോ ?
മുന്നാറിൽ കുട്ടിയേ രക്ഷിച്ചതാരാണ്
ഓട്ടോ ഡ്രൈവറോ വനപാലകരോ
ഈ ദൃശ്യങ്ങൾ കണ്ടുനോക്കു സത്യമറിയാം
ഇടുക്കി: മുന്നാറിൽ ഉദുമല്പേട്ട റോഡിൽ രാജമലലേക്കുള്ള ജങ്ഷന് സമീപം അർധരാത്രിയിൽ ജീപ്പിൽ നിന്ന് തെറിച്ച് വീണ കുഞ്ഞിനെ രക്ഷിച്ചത് വനം വകുപ്പ് ജീവനക്കാർ തന്നെ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു . ഇന്നലെ ചില മാധ്യമങ്ങൾ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ കനക രാജ് ആണ് രക്ഷിച്ചതെന്നു വനം വകുപ്പ് പ്രേതബാധയുണ്ടെന്ന് പറഞ്ഞു
കനകരാജിനെ പറഞ്ഞു ഭയപെടുത്തികുട്ടിയെ രക്ഷിക്കുന്നതിൽനിന്നും പിന്തിരിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമെന്ന് ഓട്ടോ ഡ്രൈവർ കനക രാജ് ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു
2019 സെപ്തംബർ മാസംഎട്ടാം തിയതി രാത്രിയിലാണ് പളനി തീർഥാടനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ കമ്പളികണ്ടം സ്വദേശികലയ ദമ്പതികളുടെ കുഞ്ഞു ജീപ്പിൽ തെറിച്ചു വീണ് അപകടം ഉണ്ടാകുന്നത് വനവകുപ്പിന്റെ രാജമലയിലേക്കുള്ള ചെക്ക് പോസ്റ്റിനു സമീപമാണ് അപകടം നടക്കുന്നത് ഈ സമയം താൻ “ഓട്ടംപോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജമലയിലേക്കുള്ള ചെക്ക് പോസ്റ്റിനു സമീപമെത്തിയപ്പോൾ ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന രണ്ടുവാച്ചർ മാർ താനെ ഓട്ടോക്ക് കാണിച്ചു നിർത്തി റോഡിൽ ഒരു കുഞ്ഞു ഇഴയുന്നുണ്ടെന്നു അപകടം ഉണ്ടാകരുതെന്നും ഒന്ന് നോക്കിയാ ശേഷം പോകാമെന്നും പറഞ്ഞു വാഹന നിർത്താൻ ആവശ്യപ്പെട്ടു ഇതേതുടർന്ന് ഞാൻ ഓട്ടോനിർത്തി വനവകുപ്പ് വാച്ചർമാർക്കൊപ്പം കരഞ്ഞുകൊണ്ട് നിലത്തു ഇഴഞ്ഞു നീങ്ങികൊണ്ടിരുന്ന കുട്ടിയെ എടുത്തു ചെക്ക്‌പോസ്റ്റിൽ എത്തിച്ചു അവിടെ മുതിർന്ന ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ കുട്ടിയെ രണ്ടുകിലോമീറ്റർ അപ്പുറമുള്ള വനം വകുപ്പ് ഓഫിൽ എത്തിച്ചു ഇതിനിടെ വാച്ചർ ഫോൺ ചെയ്തു വിവരമറിയിച്ചതിനെത്തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ അങ്ങോട്ടേക്കെത്തി കുട്ടിയെ എടുത്തു കരഞ്ഞുകൊണ്ടിരുന്നു കുട്ടിയെ സ്വന്തനിപ്പിച്ചു പിന്നീട് വനം വകുപ്പിന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി “ഇതാണ് സംഭവിച്ചത് കനകരാജ് പറഞ്ഞു
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാക്കാം അന്നേദിവസം എന്താണ് അവിടെ സംഭിച്ചതെന്നു 2019 സെപ്തംബർ മാസം എട്ടാം തിയതി രാത്രി 9 : 42 ന് മറയൂർ ഭാഗത്തുനിന്നും രാജമല ജങ്ഷൻ പിന്നിട്ടു പോകുന്ന ജീപ്പിൽ നിന്നും കുട്ടി തെറിച്ചു റോഡിൽ പതിക്കുന്നു റോഡിൽ എന്തോ അനക്കവും കുട്ടിയുടെ നിവിളിയുംകേട്ടു അസമയം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന രണ്ടു വച്ചർമാർ പുത്തേക്കിറങ്ങിവരുന്നു റോഡിൽ നിവിളി ശബ്ദം കേട്ട ഭാഗത്തു എന്തൊയിഴയുന്നതു കണ്ടു വാച്ചർമാരിൽ ഒരാൾ ശബ്ദം കേട്ടഭാഗത്തേക്കെ നീങ്ങുമ്പോൾ ഓട്ടോറിക്ഷ അങ്ങോട്ടേക്കെ വരുന്നു വണ്ടി നിർത്താൻ ഓട്ടോ ഡ്രൈവർ കനക രാജിനോട് വാച്ചർ ആവശ്യപെടുന്നു ഓട്ടോ നിർത്തിയശേഷം കനക രാജു രണ്ടു വാച്ചർ മാരും ചേർന്ന് കുട്ടിയെ എടുത്തു ചെക്ക് പോസ്റ്റിൽ കൊണ്ടുവരുന്നു ഈ സമയം ഓട്ടോ ഡ്രൈവറെ കൂടാതെ മറ്റു ചിലരും ചെക്ക് പോസ്റ്റിനു സമിപം ഉണ്ടായിരുന്നു 9 : 42 ന് നിലത്തു വീണു ഉച്ചത്തിൽ നിവിക്കുന്ന കുട്ടിയെ 9:46 ന് വനം വകുപ്പ്പ് വാച്ചര്മാരും ഓട്ടോഡ്രൈവറും ചേർന്ന് രക്ഷപെടുത്തി വനം വകുപ്പ് ചെക്ക് പോസ്റ്റിൽ എത്തിക്കുന്നു. ഇതാണ് സത്യവസ്ഥയെന്നിരിക്കെ ആദ്യം വനം വകുപ്പിനെയും ജീവനക്കാരെയും പ്രകീർത്തിച്ച മാധ്യമങ്ങൾ ഇപ്പോൾ വനം വകുപ്പ് കുട്ടിയെ രക്ഷിക്കുന്നതിൽ നിന്നും ഓട്ടോ ഡ്രൈവറെപിന്തിരിപ്പിച്ചുവെന്നും പ്രേതമുണ്ടെന്നുപറഞ്ഞു ഭീതിപെടുത്തിയെന്നു മറ്റും പറയുന്നതരത്തിലുള്ള വാർത്ത അടിസ്ഥാ രഹിതമെന്ന് ദൃശ്യങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും മനസിലാകും മാസങ്ങളായി ഈ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന വാച്ചര്മാര്ക്ക് അവിടെ പ്രേതബാധ സംബന്ധിച്ചു ഭയപ്പാടുണ്ടാകുമോ?അതിവേഗത്തിൽ കടന്നു പോയ ജീപ്പിൽ നിന്നും റോഡിൽ വീണ കുട്ടി ഉച്ചത്തിൽ കരയുന്നതു കേൾക്കുമ്പോൾ അത് പ്രേതമാണെന്നു വനപാലകർ കരുതുമോ ? താനാണ് കുട്ടിയെ രക്ഷപെടുത്തിയതെന്നു ഓട്ടോ ഡ്രൈവർ കനകരാജ് മധ്യപ്രവർത്തകരോട് പറഞ്ഞിട്ടുണ്ടോ ?
അതേസമയം മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്നും വനം വകുപ്പ് ആരുടെയും ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെയാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. കുട്ടിവീണതുമായി ബന്ധപെട്ടു പോലീസ് ആവശ്യപ്പെട്ട ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടുള്ളത് . അവിടെ സ്ഥാപിച്ചിട്ടുള്ള മറ്റു സി സി ടി വി കാമറകളിലെ ദൃശ്യങ്ങൾ കണ്ടാൽ ഇക്കാര്യം വ്യക്തമാകും ജീവനക്കാരെ അപമാനിക്കാനാണ് ഇത്തരം വാർത്തകൾ പടുത്തു വിടുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മി പറഞ്ഞു
അതേസമയം മൂന്നാർ മേഖലയിൽ വനവകുപ്പു പോലീസും തമ്മിൽ നിലനിൽക്കുന്ന ചില വിരോധങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ്സു അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തെളിവായെടുത്ത ദൃശങ്ങൾ ചിലർ വനം വകുപ്പ് ജീവനക്കാരെ മാനംകെടുത്താൻ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നതെന്നു അക്ക്ഷേപമുണ്ട്