മുഖ്യമന്ത്രി ആര്? മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ സമ്മതമറിയിച്ചു സിദ്ധരാമയ്യ

ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ ഫോർമുല .സിദ്ധരാമയ്യയുടെ നിർദേശം എഐസിസിക്ക് ലഭിച്ചതായി കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു . 70 ശതമാനം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്.

0

ബെംഗളുരു| കർണാടക മുഖ്യമന്ത്രിആരാകുമെന്ന ചർച്ചകൾ കൊടികൊണ്ടിരിക്കെ ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ സമ്മതമറിയിച്ചാണ് സിദ്ധരാമയ്യരംഗത്തുവന്നിട്ടുള്ളത് . ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ ഫോർമുല .സിദ്ധരാമയ്യയുടെ നിർദേശം എഐസിസിക്ക് ലഭിച്ചതായി കോൺഗ്രസ്സ് വൃത്തങ്ങൾ
അറിയിച്ചു . 70 ശതമാനം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം. അതേസമയം എ ഐ സി സി യുടെ തീരുമാനത്തിൽ നീരസം ഡി കെ പ്രകടിപ്പിച്ചു ചർച്ചകൾക്കായി ഡൽഹിക്ക് പോകുന്നതിൽ നീരസം പ്രകടപ്പിച്ചിരുന്ന ഡി കെ ശിവകുമാർ നിലപാട് മാറ്റി.

ഡല്‍ഹിക്ക് പോകുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം.
കര്ണാടയിൽ തകർന്നടിഞ്ഞ കോൺഗ്രസിന്റെ വിജയശിൽപ്പിയയാണ് ഡികെയെ കോൺഗ്രസ്സുകാർ വിശേഷിപ്പിക്കുന്നത് അതിനാൽ തന്നെ അദ്ദേഹത്തെ തള്ളാനും ജനകീയനായ സിദ്ധരാമയ്യയെ മാറ്റി നിർത്താനും കോൺഗ്രസിനാകില്ല. തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. ഉപമുഖ്യമന്ത്രി പദം എന്നാണെങ്കിൽ അത് ഒറ്റൊരെണ്ണമേ പാടൂ എന്ന ആവശ്യം ശിവകുമാർ മുന്നോട്ട് വച്ചിട്ടുണ്ട്. ദില്ലിയാത്ര തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡികെ ശിവകുമാർ മടങ്ങി. ഉപമുഖ്യമന്ത്രി പിസിസി അദ്ധ്യക്ഷ പദവികൾ ശിവകുമാർ ഒന്നിച്ച് വഹിക്കട്ടെയെന്നാണ് എഐസിസി നിർദ്ദേശം.

രാഹുൽ ഗാന്ധി സത്യപ്രതിജഞയ്ക്കാണ് കർണാടകയിലെത്തും.
ആര് മുഖ്യമന്ത്രിയാവണം എന്നതില്‍ ഞായറാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു.നിരീക്ഷകര്‍ സമാഹരിച്ച എംഎല്‍എമാരുടെ വോട്ടുകള്‍ഹൈക്കമാന്‍ഡ് പരിശോധിക്കും. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോര്‍ട്ട് ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവരുടെ മുന്നില്‍ വെച്ച ശേഷം ചര്‍ച്ചകള്‍ നടത്തും.ഇതിനിടെ സിബിഐ ശിവകുമാറിനെ പൂട്ടുമോ എന്നും ആശങ്കയുണ്ട്.

You might also like

-