യുവതികൾ ശബരിമലയിലെത്തിയാൽ ഇനി മലചവിട്ടില്ല : പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍

മല കയറുന്ന ആരെയും തടയാനോ പ്രതിഷേധത്തിനോ ഇല്ല. എന്നെങ്കിലും വിശ്വാസികള്‍ അധികാരത്തില്‍ വരും. അന്ന് ഇപ്പോഴുള്ള നിയമം മാറും. അന്നേ പിന്നീട് മല ചവിട്ടൂ

0

പത്തനംതിട്ട: ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായപരിധിയുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ പിന്നീട് ശബരിമലയിലേക്കില്ലെന്ന് മുന്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിശ്വാസിയെന്ന നിലയില്‍ ശബരിമലയിലേക്ക് പോകുകയാണ്. അയ്യപ്പന്‍ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ജീവത്യാഗത്തിന് തയ്യാറായാണ് പോകുന്നത്.

മല കയറുന്ന ആരെയും തടയാനോ പ്രതിഷേധത്തിനോ ഇല്ല. എന്നെങ്കിലും വിശ്വാസികള്‍ അധികാരത്തില്‍ വരും. അന്ന് ഇപ്പോഴുള്ള നിയമം മാറും. അന്നേ പിന്നീട് മല ചവിട്ടൂ എന്നും പ്രയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും പ്രയാര്‍ വ്യക്തമാക്കി

You might also like

-