ശബരിമല സ്ത്രീ പ്രവേശനം ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിനും ശബരിമല സംരക്ഷണസമിതിയുടെ  ആഹ്വാനം

ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിനും ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്

0

പത്തനംതിട്ട∙ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിർമാണം നടത്താന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ശബരിമല സംരക്ഷണസമിതി. ആവശ്യം വ്യക്തമാക്കി ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിനും ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമനിര്‍മ്മാണം ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലുറച്ച് ശബരിമല സംരക്ഷണസമിതി. ശബരിമല മേഖലയില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ സമരപന്തല്‍ പൊളിച്ച് നീക്കിയും ലാത്തി വീശിയും പൊലീസും രംഗത്തുണ്ട്. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-