പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

അധ്യാപക നിയമന അഴിമതി കേസില്‍ മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഇഡി 50 കോടി രൂപ കണ്ടെത്തിയതിനെ തുടർന്നാണ് പാര്‍ത്ഥയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്. സംഭവത്തിൽ പാർട്ടി കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

0

കൊൽക്കൊത്ത | പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കി. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ് തീരുമാനം എടുത്തത്. അധ്യാപക നിയമന അഴിമതി കേസില്‍ മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഇഡി 50 കോടി രൂപ കണ്ടെത്തിയതിനെ തുടർന്നാണ് പാര്‍ത്ഥയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്. സംഭവത്തിൽ പാർട്ടി കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി.

പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചാറ്റർജിക്കെതിരെ നടപടിയെടുക്കാത്തതിന് പ്രതിപക്ഷസർക്കാരിനെ വിമർശിച്ചിരുന്നു.

അതേസമയം പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്ന് ഇതുവരെ 50 കോടി രൂപയും, 6 കിലോയോളം സ്വർണവും കണ്ടെടുത്തു. കൂടാതെ ചില സ്വത്തുക്കളും വിദേശ കറൻസിയുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിൽ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മന്ത്രി ഉൾപ്പെട്ടഅഴിമതി കേസിൽ ഇതുവരെ ഇഡി കണ്ടെത്തിയത് 50 കോടി രൂപയാണ്. പിടിച്ചെടുത്ത പണവും സ്വർണ്ണവും 20 പെട്ടികളിലായിട്ടാണ് മാറ്റിയത്. അഞ്ച് ദിവസം പിടിച്ചു നിന്ന ശേഷമാണ് ഒടുവിൽ മുഖം രക്ഷിക്കാൻ തൃണമൂൽ നടപടി എടുത്തത്. കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ ഫ്ളാറ്റിൽ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. ഇന്നലെ ഒരു ഫ്ളാറ്റിൽ കൂടി പണം കണ്ടെത്തിയതോടെയാണ് തൃണമൂൽ കോൺഗ്രസിന് നടപടി എടുക്കേണ്ടി വന്നത്.

You might also like

-