തമിഴ്നാട്ടിൽ രാമേശ്വരത്തു എ കെ 47 വും റോക്കറ്റ് ലോഞ്ചറും മൈനുകളു ഉൾപ്പെടെ വൻ ആയുധശേഖരം പിടികൂടി

എ കെ 47 തോക്കിൽ ഉപയോഗിക്കുന്ന250 തിരകൾ അടങ്ങുന്ന പത്തൊൻപത് ബോക്സ് തിരകളും അതിർത്തിയിൽ സേന ഉപയോഗിക്കുന്ന അഞ്ചു പെട്ടി മൈനുകളും 15 പെട്ടി കൈബോംബുകളും രണ്ടു പെട്ടി റോക്കറ്റ് ലോങ്ങേറുകളും അടക്കം അൻപത് പെട്ടി ആയുധങ്ങൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്

0

.
രാമേശ്വരം :രാമേശ്വരത്തിന് സമീപം തങ്കിച്ചിമഠം അന്തോണീയർ പള്ളിക്ക് സമീപം താമസിക്കുന്ന എഡിസൺ തന്റെ വീടിനെ സമീപം സേഫ്റ്റി ടാങ്ക് നിർമ്മിക്കുമ്പോഴാണ് ആയുധ ശേഖരം കണ്ടെത്തിയത് . സേഫ്റ്റി ടാങ്കിനെ കുഴിത്തിരിക്കുമ്പോൾ ആദ്യ ഒരു ഇരുമ്പു പെട്ടി ശ്രദ്ധയിൽപെടുകയായിരുന്നു . ഇരുമ്പ് പെട്ടിക്കുള്ളിൽ നിധിയാണെന്നു തോന്നിയ എഡിസൺ വിവരം അടുത്തുള്ള തങ്കച്ചി മഠം പോലീസിൽ വിവരമറിയിക്കുകയായിരുന്നു

. പോലിസെത്തി നടത്തിയ പരിശോധനയിൽ എ കെ 47 തോക്കിൽ ഉപയോഗിക്കുന്ന250 തിരകൾ അടങ്ങുന്ന പത്തൊൻപത് ബോക്സ് തിരകളും അതിർത്തിയിൽ സേന ഉപയോഗിക്കുന്ന അഞ്ചു പെട്ടി മൈനുകളും 15 പെട്ടി കൈബോംബുകളും രണ്ടു പെട്ടി റോക്കറ്റ് ലോങ്ങേറുകളും അടക്കം അൻപത് പെട്ടി ആയുധങ്ങൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . തിരച്ചിലിൽ കണ്ടെത്തിയ ആയുധങ്ങൾക്ക് ഇരുപത്തിഅഞ്ചു വർഷത്തോളം പഴക്കമുണടാന്നാണ് പോലീസ് പറയുന്നത് . ശ്രീലങ്കയിലേക്ക് ഇന്ത്യൻ തീരം വഴിയുള്ള ആയുധ കടത്തിന്റെഭമായി തീരത്ത് ആയുധം ഒളിപ്പിച്ചതാവാം മെന്നാണ് പോലീസ് കരുതുന്നത് . പ്രദേശത്തു എപ്പോഴു പോലീസ് തിരച്ചിൽ നടത്തിവരികയാണ്

You might also like

-