ഇടുക്കിയിൽകാലവർഷം ശക്തി പ്രാപിച്ചു; മുൻകരുതൽ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും

സംസ്ഥാനത്തേറ്റവു കൂടുതൽ ദുരന്തം മുണ്ടായത് ഇടുക്കിയിലായിരുന്നു 59 പേരാണ് കഴിഞ്ഞ കാലവർഷക്കെടുതിയിൽ കൊല്ലപ്പെട്ടത് ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതിനെ പിന്നാലെ മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ ഇടുക്കി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും

0

ചെറുതോണി :കഴിഞ്ഞ കാലവർഷത്തിൽ സംസ്ഥാനത്തേറ്റവു കൂടുതൽ
ദുരന്തം മുണ്ടായത് ഇടുക്കിയിലായിരുന്നു 59 പേരാണ് കഴിഞ്ഞ കാലവർഷക്കെടുതിയിൽ കൊല്ലപ്പെട്ടത് ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതിനെ പിന്നാലെ മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ ഇടുക്കി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും തിരുമാനമെടിത്തട്ടുള്ളത് . കഴിഞ്ഞ പ്രളയത്തിന്റെ മുറിവുകൾ ഉണക്കാത്ത ഇടുക്കി ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പൂർണ്ണ സജ്ജകാണാൻ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത് . പൊതുജനങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞതവണ പ്രളയം തകർത്തെറിഞ്ഞ ഇടുക്കി ജില്ലയ്ക്ക് ഇനിയൊരു ദുരന്തം താങ്ങാനാവില്ല. ഡാമുകൾ തുറന്നതിന് പിന്നാലെ വൻ നാശനഷ്ടമാണ് ഇടുക്കി നേരിട്ടത്. ഇത്തവണ ഇടുക്കിയിൽ മഴയുടെ ശക്തിക്ക് കുറവുണ്ടെങ്കിലും മുൻകരുതലുകൾ എടുക്കുന്നതിൽ ജില്ലാ ഭരണാകൂടവും ദുരന്തനിവാരണ അതോറിറ്റിയും സജ്ജമായി കഴിഞ്ഞു. അപകടകരമായി നിൽ്ക്കുന്ന മരങ്ങൾ വെട്ടിക്കളയാനും,ഉരുൾപൊട്ടലും മണ്ണിടിച്ചലും പ്രളയയമോ ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സ്ഥലങ്ങളും മറ്റും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ജല നിരപ്പ് ഉയർന്നതോടെ വൈകുന്നേരത്തോടെ മലങ്കര ഡാമിന്റെ 3 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. തൊടുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് ദേവികുളം താലൂക്കിലാണ് അടിമാലി പന്നിയാർകുട്ടി മൂന്നാർ ചെറുതോണി മുരിക്കാശ്ശേരി കരിമ്പൻ മുക്കുടം തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ മഴയിൽപോലും മണ്ണിടിയാനുള്ള സാദ്യത നിലനിൽക്കുകയാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശവും നൽകി കഴിഞ്ഞു.

You might also like

-