ഹില്ലരി ക്ലിന്റന്റെ സഹോദരന്‍ ടോണി റോണ്‍ധം അന്തരിച്ചു 

1992 ല്‍ സഹോദരി ഭര്‍ത്താവ് ബില്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

0

ഇല്ലിനോയ്ഡ്: ഇളയ സഹോദരന്‍ ടോണി റോണ്‍ധം (64) അന്തരിച്ചതായി മെയ് 7 ശനിയാഴ്ച ഹില്ലരി ക്ലിന്റന് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചതെന്നും, മരണകാരണം വ്യക്തമല്ലെന്നും ട്വിറ്ററില്‍ വ്യക്തമാക്കി.

1992 ല്‍ സഹോദരി ഭര്‍ത്താവ് ബില്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. 2008 ല്‍ ഹില്ലരി ക്ലിന്റന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നില് പെന്‍സില്‍വാനിയ തിരഞ്ഞെടുപ്പ് ഫണ്ട് കളക്ഷന്റെ ചുമതലയും ടോണിക്കായിരുന്നു.

1954 ല്‍ ചിക്കാഗോയിലായിരുന്നു ജനനം, അയോവവെസ്‌ലിന്‍ കോളേജ് അര്‍ക്കന്‍സാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി. പല സന്ദര്‍ഭങ്ങളിലും വിവാദങ്ങളുടെ കളിതോഴനായിരുന്നു റോണ്ടം.
സൗമ്യനും സ്‌നേഹനിധിയുമായിരുന്ന ടോണിയെന്ന് ഹില്ലരി ക്ലിന്റന്‍ ട്വിറ്ററില്‍ സൂചിപ്പിച്ചു.
സഹോദരന്റെ മരണം എന്നെ വളരെ അധികം വേദനിപ്പിക്കുന്നതായും അവര്‍ പറഞ്ഞു. ഭാര്യ മെഗനും, സാക്കറി, സൈമണ്‍, ഫിയോ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടോണിയുടെ കുടുംബം.

You might also like

-