കേരളം കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളിലേക്ക് ? എല്‍നിനോ മുന്നറിയിപ്പുമായി ശാസ്ത്ര ലോകം

പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു.

0

തിരുവനന്തപുരം :കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു.

പ്രളയമുണ്ടാക്കിയ മഴ മാറിയതിന് ശേഷം തുലാവര്‍ഷം ശക്തി പ്രാപിക്കാതിരുന്നതും മഴമേഘങ്ങള്‍ കുറഞ്ഞതും സൂര്യപ്രകാശം നേരിട്ട് പതിക്കാനിടയാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി അവസാനം മുതല്‍ ചൂട് കനക്കാന്‍ ഇത് കാരണമായി. മാര്‍ച്ച് അവസാനത്തോടെ വേനല്‍മഴ ലഭിച്ചാല്‍ ചൂടിന് അല്‍പം ആശ്വാസമുണ്ടാകും. എല്‍നിനോ പ്രതിഭാസം വേനല്‍മഴയെ തടഞ്ഞുനിര്‍ത്തിയാല്‍ ഒരുപക്ഷേ കടുത്ത വരള്‍ച്ചയായിരിക്കും കേരളം അഭിമുഖീകരിക്കുക.

You might also like

-