“നിങ്ങൾ വിജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു”ഇസ്രായേലിന് പിന്തുണയുമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്

ഗാസ സിറ്റിയിലെ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ 471 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു . ഇസ്രായേൽ വ്യോമാക്രമണത്തിനെതിരെ ശ്കതമായ പ്രതിക്ഷേധം പലസ്‌തീൻ അന്താരാഷ്ര സമൂഹത്തെ അറിയിച്ചു ആശുപത്രിയിലർ സ്ഫോടനത്തിന് കാരണം തീവ്രവാദ ഗ്രൂപ്പായ പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്ഫോടനത്തിന് കാരണമായി ഇസ്രായേൽ സൈന്യം പറയുന്നു

0

ടെല്‍ അവീവ്| യുകെ പ്രധാനമന്ത്രി ഋഷി സുനക് ജറുസലേമിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി “നിങ്ങൾ വിജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” സുനക് ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു
ബ്രിട്ടനും താനും ഇസ്രയേലിനൊപ്പം ഉണ്ടാവുമെന്ന് ഋഷി സുനക് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. യുദ്ധം തുടരുമെന്നും ബ്രിട്ടന്റെ പിന്തുണക്ക് നന്ദിയറിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ദുരന്തമുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെയും സന്ദര്‍ശിച്ച ശേഷം ഋഷി സുനക് പറഞ്ഞു.

പലസ്തീനികള്‍ ഹമാസ് ചെയ്തതിന്റെ ഇരകളാണെന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ മരണത്തില്‍ ഋഷി സുനക് നേരത്തേ അനുശോചനം അറിയിച്ചിരുന്നു. അതേസമയം സമാധാനപരമായ ഒത്തുതീര്‍പ്പിന് പിന്തുണ തേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി വരും ദിവസങ്ങളില്‍ ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നിവിടങ്ങളിലെ നേതാക്കളെ കാണും.

തെക്കന്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കഴിഞ്ഞു. 12065 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കാന്‍ തീരുമാനമായിരുന്നു. ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഗാസയില്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഭക്ഷണവും വെള്ളവുമായി എത്തും. പ്രതിദിനം നൂറ് ട്രക്കുകള്‍ വീതം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. സഹായ ഇടനാഴിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു.

ഗാസ സിറ്റിയിലെ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ 471 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു . ഇസ്രായേൽ വ്യോമാക്രമണത്തിനെതിരെ ശ്കതമായ പ്രതിക്ഷേധം പലസ്‌തീൻ അന്താരാഷ്ര സമൂഹത്തെ അറിയിച്ചു ആശുപത്രിയിലർ സ്ഫോടനത്തിന് കാരണം തീവ്രവാദ ഗ്രൂപ്പായ പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്ഫോടനത്തിന് കാരണമായി ഇസ്രായേൽ സൈന്യം പറയുന്നു

You might also like

-