മേപ്പാടി ഉരുൾപ്പൊട്ടൽ: തോട്ടം തൊഴിലാളിലയങ്ങൾ ഒലിച്ച് പോയി ?

അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തുനിന്ന് കുറച്ച് ആളുകളെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ആളുകളെ മാറ്റാണ് കഴിഞ്ഞിട്ടുണ്ടെന്നും കൽപ്പറ്റ റേഞ്ച് ഓഫീസര്‍ ജോസ് പറഞ്ഞു

0

വയനാട്: മലയാളം പ്ലാന്റേഷന്റെ ഭാഗമായ തൊഴിലാളികൾ അടക്കം താമസിക്കുന്ന പാടികളുടെ മുകളിൽ നിന്നാണ് ഉരുൾപൊട്ടി വന്നതെന്നാണ് പ്രാഥമിക വിവരം. ആളപായം അടക്കം അപകട തീവ്രതയെ കുറിച്ച് ഒരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല. പ്രദേശത്തേക്കുള്ള വഴി ഇപ്പോൾ പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തുനിന്ന് കുറച്ച് ആളുകളെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ആളുകളെ മാറ്റാണ് കഴിഞ്ഞിട്ടുണ്ടെന്നും കൽപ്പറ്റ റേഞ്ച് ഓഫീസര്‍ ജോസ് പറഞ്ഞു.

ശക്തമായ മഴയാണ് കഴിഞ്ഞ അഞ്ച് ദിവസമായി വയനാട് ജില്ലയിൽ പെയ്തുകൊണ്ടിരിക്കുന്നത്. ഉരുൾപ്പൊട്ടൽ സാധ്യതാ മേഖലയായി പ്രതീക്ഷിക്കപ്പെടുന്ന സ്ഥലത്തല്ല ഇപ്പോൾ അപകടം ഉണ്ടായിട്ടുള്ളതെന്നും വിവരമുണ്ട്. മേഘസ്ഫോടനം കണക്ക് വലിയ മഴപെയ്യുകയും പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് വലിയ ഉരുൾപ്പൊട്ടൽ പ്രദേശത്ത് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

താരതമ്യേന ഉയര്‍ന്ന പ്രദേശമാണ് ഇവിടം എന്നാണ് പറഞ്ഞു കേൾക്കുന്നത്. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളി ലയങ്ങൾക്ക് പുറമെ അന്പലവും പള്ളിയുമെല്ലാം ഉള്ള ജനവാസമേഖലയിൽ നിന്നാണ് അപകട ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുള്ളത്. അപ്രതീക്ഷിതമായാണ് ഈ ദുരന്തം ഉണ്ടായത്. പാടികൾ ഒലിച്ച് പോയെന്നാണ് പ്രദേശത്ത് നിന്ന് കിട്ടുന്ന പ്രതികരണങ്ങളിൽ നിന്ന് അടക്കം മനസിലാക്കുന്നത്

You might also like

-