പ്രാർത്ഥനയിൽ വയനാട്ടിലെ ജനങ്ങൾ; സന്ദർശനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി

തന്റെ സാന്നിദ്ധ്യം രക്ഷാപ്രവർത്തനത്തിന് തടസമാകുമെന്നാണ് പറയുന്നത്. അനുമതി ലഭിച്ചാൽ വയനാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

0

കനത്തമഴ മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമെന്ന് രാഹുൽ ഗാന്ധി എംപി. അവിടെ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. തന്റെ സാന്നിദ്ധ്യം രക്ഷാപ്രവർത്തനത്തിന് തടസമാകുമെന്നാണ് പറയുന്നത്. അനുമതി ലഭിച്ചാൽ വയനാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടർമാരുമായി രക്ഷാപ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നാട്ടുകാരോടും കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും സർക്കാർ ഇതര സംഘടനകളോടും വയനാട്ടിൽ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് അപേക്ഷിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ പുനരിധിവാസ പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

You might also like

-