മുന്നണി പ്രവേശനംആവശ്യപ്പെട്ട് ; സി കെ ജാനു എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി
സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സികെ ജാനു എകെജി സെന്ററിലെത്തി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി.
തിരുവനന്തപുരം: മുന്നണി പ്രവേശനം ആവശ്യപ്പെട്ട് സി കെ ജാനു ഔദ്യോഗികമായി എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. അർഹമായ പരിഗണന നൽകി പൂർണാർഥത്തിൽ ഘടകകക്ഷിയാക്കണമെന്ന് കത്തില്‍ ജാനു ആവശ്യപ്പെട്ടു.സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സികെ ജാനു എകെജി സെന്ററിലെത്തി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. ജാനുവിന്റെ ആവശ്യം പാര്‍ട്ടി പരിഗണിക്കുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു.
ബിജെപി വര്‍ഷങ്ങളായി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടത്. ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ജാനുവിന് നല്‍കിയ വാക്ക്. എന്നാല്‍ വാഗാദ്‌നം ചെയ്തതിന് ശേഷം വാക്ക് പാലിക്കാത്ത ബിജെപിക്കെതിരെയുള്ള പ്രതിഷേധമെന്നോണമായിരുന്നു ജാനുവിന്റെ നടപടി. അന്നു തന്നെ മറ്റു മുന്നണികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും ജാനു അറിയിച്ചിരുന്നു.
അതേസമയം പുറത്ത് നിന്ന് പിന്തുണ നൽകാൻ ആവശ്യപ്പെട്ടാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജാനു വ്യക്തമാക്കി. മുന്നണി പ്രവേശനത്തില്‍ ആദ്യ പരിഗണന നൽകണമെന്ന് എൽ ഡി എഫ് കൺവീനറുമായുള്ള ചർച്ചയിൽ ഐ എൻ എല്ലും ആവശ്യപ്പെട്ടു.
പാർട്ടി സീറ്റിൽ ജാനുവിനെ മത്സരിപ്പിക്കുന്നതിൽ സി പി ഐക്കും എതിർപ്പില്ലെന്നാണ് സൂചന. എ ന്‍ഡി എ വിട്ട ശേഷം സി കെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേരത്തേ എല്‍ ഡി എഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ കെ ബാലനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.