വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി

തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

0

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പാണ് ലൈസൻസ് റദ്ദാക്കിയത്. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വഫയുടേയും ശ്രീറാമിന്റേയും ലൈസൻസ് റദ്ദാക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും നടപടി ഇപ്പോഴാണ് ഉണ്ടായത്. ലൈസൻസ് റദ്ദാക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നിരുന്നു.

You might also like

-