വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ് അച്യുതാനന്ദന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന് അന്നത്തെ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്

0

തിരുവനന്തപുരം,: വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന് അന്നത്തെ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. കരാറില്‍ അഴിമതിയുണ്ടെന്നും, ഇത് ജനവിരുദ്ധമാണെന്നും എല്‍ഡിഎഫും നിലപാടെടുത്തിരുന്നു. കേരള ജനതയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി, വിഴിഞ്ഞം കരാര്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായാണ് അന്നത്തെ മുഖ്യമന്ത്രി തീരുമാനമെടുത്തത് എന്ന ആരോപണം ഗുരുതരമാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നത് ഒളിച്ചോട്ടമാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

You might also like

-