“അനധികൃത സ്വത്ത്” മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
അനധികൃത സ്വത്ത് സമ്പാദനകേസിലാണ് റെയ്ഡ് നടക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈഎസ്പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദനകേസിലാണ് റെയ്ഡ് നടക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈഎസ്പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കിയാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസെടുത്തത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശാന്തിവിള രാജേന്ദ്രന്‍ രണ്ടാംപ്രതിയുമാണ്. ശിവകുമാറിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
പാര്‍ലമെന്റംഗം ആയിരുന്നതു മുതല്‍ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേസെടുത്തത്. ബിനാമി പേരില്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചതിന് തെളിവുള്ളതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.ബിനാമി പേരില്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചതിന് തെളിവുള്ളതായാണ് വിജിലന്‍സിന്റെ വാദം. ശാന്തിവിള രാജേന്ദ്രന്റെ പേരിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ശിവകുമാര്‍ ബിനാമി പേരില്‍ സ്വന്തമാക്കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്