.ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്‍
ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം. ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെയാണ് ഇത്തരക്കാര്‍ പ്രതിഷേധം ഉയർത്തുന്നത്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയർത്തുന്നത് തൽപ്പര കക്ഷികളാണ്. വിശ്വാസികൾക്കെതിരാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.
ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം. ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെയാണ് ഇത്തരക്കാര്‍ പ്രതിഷേധം ഉയർത്തുന്നത്. പന്തളം രാജകുടുംബത്തിന്‍റെയും ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നതെന്നും വിഎസ് വ്യക്തമാക്കി.