താരസംഘടനയായ അമ്മയിൽ പുരുഷമേധാവിത്വo :ബൃന്ദ കാരാട്ട്

ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് സംഘടനാ ഭാരവാഹികൾ പിന്മാറണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

0

തിരുവന്തപുരം :സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് . ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് സംഘടനാ ഭാരവാഹികൾ പിന്മാറണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. മലപ്പുറം വണ്ടൂരിൽ ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ കാരാട്ട്

താരസംഘടനയായ അമ്മയെ രൂക്ഷമായാണ് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിമർശിച്ചത്. സ്ത്രീവിരുദ്ധവും ജനാധിത്യ വിരുദ്ധവുമാണ് താരസംഘടനയുടെ പ്രർത്തനവും നിലപാടുകളും. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അമ്മ ഭാരവാഹികൾ പിന്മാറണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു
മലപ്പുറം വണ്ടൂരിൽ ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ച്ചെയ്യുകയായിരുന്നു ബൃന്ദ കാരാട്ട്.ചടങ്ങിൽ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം എ ബേബി, എം ബി രാജേഷ് എം പി, സുനിൽ പി ഇളയിടം, മന്ത്രി കെ ടി ജലീൽ, എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ രണ്ടുദിവസത്തെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം നാളെ വൈകീട്ട് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

You might also like

-