ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാ സഭയുടെരഹസ്യ രേഖ ;രേഖ  പരസ്യമാക്കരുതെന്ന്  വത്തിക്കാൻ 

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള വൈദികരുടെ ലൈംഗിക പീഡന പരാതികള്‍ ഉയരുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയതാണ് പുസ്തകത്തിന്റെ കാതല്‍

0

തിരുവനന്തപുരം: കത്തോലിക്ക വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികതീരുമാനമെടുക്കാനല്ല  മാര്‍ഗ്ഗരേഖയടങ്ങിയ രഹസ്യ പുസ്തകം ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തതായി സഭയുടെ നിയന്ത്രണത്തിലുള്ള യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് (UCAN) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഭോപ്പാല്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായ ലിയോ കോര്‍ണേലിയോവിനെ ഉദ്ഘരിച്ചുകൊണ്ടാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ ഇത് പൊതുജനങ്ങള്‍ക്കു വേണ്ടിയല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബിഷപ്പുമാര്‍ക്കും മറ്റും തീരുമാനങ്ങള്‍ എടുക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗ്ഗരേഖയാണിത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള വൈദികരുടെ ലൈംഗിക പീഡന പരാതികള്‍ ഉയരുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയതാണ് പുസ്തകത്തിന്റെ കാതല്‍’

കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) 2017ലാണ് ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം ബിഷപ്പുമാര്‍ക്കിടയില്‍ വിതരണം ചെയ്തത്. ബിഷപ്പുമാര്‍ക്കും മേജര്‍ സുപ്പീരിയര്‍മാര്‍ക്കുമായി മറ്റൊരു മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. കത്തോലിക്കാ വൈദികരടങ്ങിയ ലൈംഗിക പീഡന പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഇത്തരം രഹസ്യ കൈപ്പുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ‘അതീവ രഹസ്യ’ സ്വഭാവമുള്ള മാര്‍ഗ്ഗരേഖയ്ക്ക് 2015ല്‍ വത്തിക്കാന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇടയിലേക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ കൈമാറേണ്ടെന്നും ബിഷപ്‌സ് കോണ്‍ഫറന്‍സ് തീരുമാനിച്ചിരുന്നു. ഓരോ ബിഷപ്പിന്റെയും കീഴിലുള്ള വൈദികര്‍ക്ക് ഇതുസംബന്ധിച്ച് ക്ലാസുകള്‍ നല്‍കാനും നിര്‌ദ്ദേശമുണ്ടായിരുന്നു. ഒരു കാരണവശാലും അതീവ രഹസ്യസ്വഭാവമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ പുറത്ത് പോകാതിരിക്കണമെന്നും രഹസ്യമാക്കി സൂക്ഷിക്കണമെന്നും സിബിസിഐ തീരുമാനമെടുത്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈമാസം 26ാം തിയതിയാണ് യു കാന്‍ വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സാധാരണ ഗതിയില്‍ മൂന്ന വര്‍ഷത്തിനു ശേഷമാണ് ഈ മാര്‍ഗ്ഗരേഖകളെ കുറിച്ച് വീണ്ടും ചര്‍ച്ച ഉണ്ടാകുന്നത്. അതനുസരിച്ച് ഈവര്‍ഷം നവംബറില്‍ ഇക്കാര്യത്തില്‍ വിലയിരുത്തല്‍ ഉണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗിക പീഡന പരാതികള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കാന്‍ തയാറാകണമെന്ന് ദൈവശാസ്ത്രജ്ഞയും സീക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് കോണ്‍ഗ്രഗേഷന്‍ അംഗവുമായ സിസ്റ്റര്‍ കൊച്ചുറാണി എബ്രഹാം ആവശ്യപ്പെട്ടു. കന്യാസ്ത്രീയും അഭിഭാഷകയുമായ കൊച്ചുറാണി എബ്രഹാം ലിംഗസമത്വത്തിനു വേണ്ടി പോരാടുന്ന വ്യക്തിയാണ്.

ലൈംഗിക പീഡനങ്ങള്‍ക്ക് ശിക്ഷ കൊടുക്കുന്നതിലുപരി ഇതു തടയാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കൈപ്പുസതകത്തിലുള്ളതെന്ന് ആര്‍ച്ച് ബിഷപ് കൊര്‍ണേലിയോ പറഞ്ഞു. ബിഷപ്പുമാരെയും വൈദികരെയും ലൈംഗിക പീഡന പരാതികളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

 

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കത്തോലിക്കാ വൈദികരുടെ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  ഇത്തരം പരാതികള്‍ ഉണ്ടായാല്‍ അത് രഹസ്യമാക്കി വയ്ക്കണമെന്നുള്ളത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സഭയുടെ തീരുമാനമാണ്. കൊട്ടിയൂര്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്കാ പുരോഹിതനായ ഫാ. റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കുന്നതിനു വേണ്ടി സഭ വലിയ തോതില്‍ ഇടപെടലുകള്‍ നടത്തുകയുണ്ടായി. പതിനാറുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സഭയും ഈ വൈദികനും ശ്രമിച്ചത് വലിയ വിവദമായിരുന്നു. ലൈംഗിക പീഡനക്കേസുകളില്‍ വൈദികര്‍ പ്രതികളാകുമ്പോള്‍ ഏത് മാര്‍ഗ്ഗവും ഉപയോഗിച്ച് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ക്രൈസ്തവ സഭകളില്‍ സര്‍വ്വസാധാരണമാണ്. ഏറ്റവും ഒടുവില്‍ ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയരായതോടെ അവരെ സഭ രക്ഷിക്കുന്നത് ശ്രമിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.

You might also like

-