ലീഡര്‍ നൂറാം ജന്മദിനം ജന്മശതാബ്ദി ജൂലൈ 5 ന്

ആഘോഷപരിപാടികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.

0

തിരുവന്തപുരം : കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന യശ:ശരീരനായ ലീഡര്‍ കെ.കരുണാകരന്റെ നൂറാം ജന്മദിനം 2018 ജൂലൈ 5ന് സംസ്ഥാനത്തുടെനീളം  ആഘോഷിക്കാന്‍  കെ.പി.സി.സി. ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അറിയിച്ചു

രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ലീഡറുടെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് ജന്മദിന സമ്മേളനവും നടക്കും. ജന്മദിന ആഘോഷപരിപാടികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ വയലാര്‍ രവി,  തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജന്‍, വി.എം.സുധീരന്‍, കെ.മുരളീധരന്‍,  ശശി തരൂര്‍ എം.പി,  എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ്. ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.സി.സികളുടെ ആഭിമുഖ്യത്തിലും പാര്‍ട്ടി കീഴ്ഘടകങ്ങളുടെ നേതൃത്വത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

You might also like

-