വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ
. വോട്ടിംഗ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വാർത്തകൾ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. വിശദമായ നിവേദനം നൽകിയാണ് പ്രതിപക്ഷ നേതാക്കൾ മടങ്ങിയത്
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കോൺഗ്രസ് ഉൾപ്പെടെ 22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. വോട്ടിംഗ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വാർത്തകൾ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. വിശദമായ നിവേദനം നൽകിയാണ് പ്രതിപക്ഷ നേതാക്കൾ മടങ്ങിയത്. വോട്ടെണ്ണുമ്പോൾ വിവി പാറ്റ് സ്ലിപ്പുകൽ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.30 ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ യോഗം ചേർന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വിവി പാറ്റുകൾ എണ്ണുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപിഴവ് ഉണ്ടെന്നും അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികൾ കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. വോട്ടിംഗ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ നേതാക്കളുടെ ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനവിധിയില്‍ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ തനിക്ക് ആശങ്കയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യസ്ഥതയാണെന്നും മുഖര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങള്‍ അനുവദിച്ചു കൂടെന്നും യുക്തിസഹമായ സംശയങ്ങള്‍ക്ക് അതീതമായി വേണം ജനങ്ങളുടെ വിധി നിര്‍ണയം നടക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവര്‍ അത് നിറവേറ്റുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.