വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും

 നിലവില്‍ മരടിലെ സ്വകാര്യ ആശുപത്രിയിലെ ഓഗോളജി വിഭാഗത്തില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്

0

കൊച്ചി :മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും. കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ആറംഗ സമിതിയാണ് പരിശോധന നടത്തുക. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് ആരോഗ്യ നിലപരിശോധിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ മരടിലെ സ്വകാര്യ ആശുപത്രിയിലെ ഓഗോളജി വിഭാഗത്തില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് രേഖപ്പെടത്തി റിമാന്‍ഡ് ചെയ്തെങ്കിലും ആശുപത്രിയില്‍ ചികിത്സ തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് നാല് ദിവസത്തെ കസ്റ്റഡി ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ഇബ്രാഹീം കുഞ്ഞിന്‍റെ ആരോഗ്യ നില പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ കോടതി നിയോഗിച്ചത്. എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് പരിശോധനകള്‍ നടത്തുക.

നിലവിലെ രോഗവസ്ഥയും ചികിത്സയും ആരോഗ്യ സ്ഥിതിയും സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകളും പരിശോധിക്കും. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് മുൻപായി റിപ്പോർട്ട്‌ കോടതിക്ക് കൈമാറാണമെന്നാണ് നിര്‍ദ്ദേശം.അന്ന് തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യപേക്ഷയും വിജിലൻസ് നൽകിയ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത്. ഇവ രണ്ടും കോടതി പരിഗണിക്കുന്നത് മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. അതേസമയം പ്രതി പട്ടികയിലുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ വിജിലൻസ് നടത്തിക്കഴിഞ്ഞു. ഇവരുടെ നീക്കങ്ങളും നിരീക്ഷിച്ചു വരികയാണ്.

You might also like

-