“10 കോടി പിഴ കെട്ടി” വി.കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും

ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തി രണ്ട് ഡിമാൻഡ് ഡ്രാഫ്റ്റുകൾ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ അടച്ചു.

0

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. കഴിഞ്ഞ നാലുവർഷമായി ശശികല തടവ് അനുഭവിക്കുകയാണ്. ബെംഗളൂരുവിലെ പരപ്പന അഗഹാര സെൻട്രൽ ജയിലിലാണ് ശശികല ശിക്ഷ അനുഭവിക്കുന്നത്.ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തി രണ്ട് ഡിമാൻഡ് ഡ്രാഫ്റ്റുകൾ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ അടച്ചു. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു അഭിഭാഷകന്‍ വ്യക്തമാക്കി.കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. പയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. കൂടാതെ, ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു

അഴിമതിയുമായി ബന്ധപ്പെട്ട് 1996 ഡിസംബർ 7 ന് ജയലളിതയ്‌ക്കൊപ്പം അറസ്റ്റു ചെയ്യപ്പെട്ട ഇവരെ 30 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.ജയലളിത മുഖ്യമന്ത്രിയായിരുന്ന മൂന്ന് ഭരണകാലത്ത് ശശികല ജയലളിത സ്വരൂപിച്ച വൻതോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിക്കപ്പെട്ടു. 2017 ഫെബ്രുവരി 14 ന് സുപ്രീം കോടതി കണ്ടെത്തി.

You might also like

-