അനത്ക്രത സ്വത്ത് സമ്പാദനം ഇബ്രാഹിം കുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്യും

ചന്ദ്രികയുടെ അക്കൌണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസടക്കമുളള സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

0

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാന്റിലായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും. നേരത്തെ ഇബ്രാഹിംകുഞ്ഞില്‍ നിന്നുംമൊഴിയെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്തിരുന്നില്ല . വിജിലൻസ് കൂടുതൽ തെളിവുകൾ കണ്ടെത്തിയ സഹചര്യത്തിൽ വിശദമായ ചോദ്യംചെയ്യലിലേക്ക് കടക്കാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നല്‍കിയേക്കും.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി വിശദമായി ശേഖരിക്കാന്‍ ഇ.ഡി ആലോചിക്കുന്നത്.

നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യംചെയ്തിരുന്നു. അന്ന് പ്രാഥമികമായ ചോദ്യംചെയ്യല്‍ മാത്രമാണ് നടന്നത്. സ്വത്ത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇബ്രാഹിംകുഞ്ഞ് ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ചന്ദ്രികയുടെ അക്കൌണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസടക്കമുളള സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

വിജിലന്‍സ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്ന സാഹചര്യത്തില്‍ ഈ അന്വേഷണം ഊർജ്ജിതമാക്കാനാണ് ഇ.ഡി ഉദ്ദേശിക്കുന്നത്. റിമാന്‍റില്‍ ആയതിനാല്‍ ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കം. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നതടക്കം ഇ.ഡി പരിശോധിക്കും. ചന്ദ്രികയുടെ അക്കൌണ്ടില്‍ നിക്ഷേപിച്ച 10 കോടി രൂപയുടെ സ്രോതസിനെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.