വിസ്മയ കേസ് ഭർത്താവ് കിരണ്‍കുമാറിന് പത്തു വര്ഷം തടവ് 12.50 ലക്ഷം രൂപ പിഴ
ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചാണ് ശിക്ഷാവിധി . ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് വിസ്മയ ആത്മഹത്യ ചെയ്തത്
കൊല്ലം | ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരണ്‍കുമാറിന് . പത്തുവർഷം തടവും 12.50 ലക്ഷം പിഴ യും വിധിച്ചു .ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചാണ് ശിക്ഷാവിധി . ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് വിസ്മയ ആത്മഹത്യ ചെയ്തത് .
അച്ചനും അമ്മക്കും സുഖമില്ലെന്നും അച്ഛൻ കടുത്ത ഓർമ്മകുറവുണ്ട് വീടിന്റെ ഏകാശ്രയമെന്നെന്നും കിരൺകുമാർ വിധിക്ക് മുൻപ് കോടതിയിൽ ബോധിപ്പിച്ചു . കേസില്‍ തൻ നിരപരാതിയെന്നും പ്രതി കിരൺ കുമാർപറഞ്ഞു . “എനിക്ക് പ്രായം കുറവാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു.വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം.
കിരൺ കുമാറിന്റെ വാദം തള്ളിക്കൊണ്ട് പ്രോസിക്യുഷന് കോടതി മുൻപാകെ കേസ്സ് വ്യകതി പരമല്ലന്നും . സ്ത്രീധനത്തിനെതിരെ സമൂഹത്തിന് നൽകുന്ന സന്ദേശമാകണം വിധിയെന്നും . സർക്കാർ ജീവനക്കാരനായിരുന്നിട്ടും നിയമവിരുദ്ധമായി സ്ത്രീധനം വാങ്ങുകയും ,സ്ത്ര്രെധാനം കുറഞ്ഞതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടതിനെതുടന്നാണ് പെൺകുട്ടി ആത്മഹത്യചെയ്തത് സർക്കാർ ജീവനക്കാരാണെന്ന നിലയിൽ തൻ ഒരു വിലപിടിപ്പുള്ള ആളാണെന്നു കിരൺ കുമാർ സമൂഹത്തിന് സന്ദേശം നൽകുന്ന പ്രവർത്തനമാണ് ഉണ്ടായിട്ടുള്ളതെന്നു പ്രതിക്ക് പരമാവധി ശിക്ഷനൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടു .പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞു . കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു.പ്രതിക്ക് യാതൊരു കുറ്റബോധവും പശ്ചാത്താപവു ഇല്ലന്നും പ്രോസിക്യുഷന് കോടതിയിൽ പറഞ്ഞു
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. കേസില്‍ കോടതി ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍ കോടതിയിൽ എത്തിയിരുന്നു . കിരണ്‍ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലാണ് വിസ്മയയുടെ പിതാവ് കോടതിയിലെത്തിയത് . 2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ നിലമേല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കേസ്.