ശബരിമലയിൽ അക്രമം നടത്തിയത് ആദിവാസികൾ അയ്യപ്പ ധര്‍മ സേന നേതാവ് പ്രശാന്ത് ഉണ്ണികൃഷ്ണന്‍

വിശ്വാസികളെ ആക്രമിക്കുന്ന നടപടി വച്ചുപൊറുപ്പിക്കില്ല. ക്രമസമാധാനത്തിന് ആവശ്യമായ പൊലീസിനെ ശബരിമലയില്‍ വിന്യസിക്കും;മന്ത്രി ഇ പി ജയരാജന്‍ഏതു വിശ്വാസിയെയും ശബരിമലയില്‍ എത്തിക്കണ്ട വഴി ഒരുക്കേണ്ടതുണ്ട്

0

പമ്പ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധമെന്ന രീതിയില്‍ പമ്പയിലും നിലയ്ക്കലിലുമെല്ലാം അക്രമം അഴിച്ച് വിട്ടത് ആദിവാസികളെന്ന് അയ്യപ്പ ധര്‍മ സേന നേതാവ് പ്രശാന്ത് ഉണ്ണികൃഷ്ണന്‍.

വിദ്യാഭ്യാസമില്ലാത്ത മലയരയന്മാരും ആദിവാസികളുമാണ് അക്രമം നടത്തിയതെന്ന് ദേശീയ മാധ്യമമായ മിറര്‍ നൗവിലെ ചര്‍ച്ചയിലാണ് പ്രശാന്ത് പറഞ്ഞത്. ആദിവാസികളാണ് അക്രമം നടത്തിയതെന്ന് പറയുമ്പോള്‍ അപ്പോള്‍ നിങ്ങളില്‍പ്പെട്ടവരല്ലേ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അവതാരിക ചോദിച്ചു. അപ്പോള്‍ അതും സമ്മതിക്കുകയാണ് പ്രശാന്ത് ചെയ്തത്.ഇതിനാല്‍ തന്നെ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ തങ്ങളെ കൊണ്ട് കഴിയില്ലെന്നും രക്തം തിളച്ച് ജനങ്ങള്‍ ചെയ്ത് കൂട്ടുന്നതാണെന്നും പ്രശാന്ത് പറഞ്ഞു. ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയാനെത്തിയ പ്രതിഷേധക്കാര്‍ അക്രമ സ്വഭാവം പുറത്തെടുക്കുകയായിരുന്നു.

പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയടക്കമുള്ളവരെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഇതെല്ലാം ചര്‍ച്ച ചെയ്ത വേദിയിലാണ് ആദിവാസികളാണ് ആക്രമണം നടത്തിയതെന്ന് അയ്യപ്പ ധര്‍മ സേന നേതാവ് പ്രതികരിച്ചത്. അതേസമയം വിശ്വാസികളെ ആക്രമിക്കുന്ന നടപടി വച്ചുപൊറുപ്പിക്കില്ല. ക്രമസമാധാനത്തിന് ആവശ്യമായ പൊലീസിനെ ശബരിമലയില്‍ വിന്യസിക്കും;മന്ത്രി ഇ പി ജയരാജന്‍ഏതു വിശ്വാസിയെയും ശബരിമലയില്‍ എത്തിക്കണ്ട വഴി ഒരുക്കേണ്ടതുണ്ട്. ആ നടപടിയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്; മന്ത്രി ഇ പി ജയരാജന്‍
.

You might also like

-