കെ എം ഷാജി എം എൽ എയെ വിജിലൻസ് ചോദ്യം ചെയ്യും
50 പവൻ സ്വർണവും 72 രേഖകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില രേഖകളും പരിശോധനയിൽ കണ്ടെത്തി. റെയ്ഡിൽ കണ്ടെടുത്ത രേഖകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് കോടതിയെ അറിയിക്
കോഴിക്കോട് :കെ എം ഷാജി എം എൽ എയെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് മുന്നോടിയായി വിജിലൻസ് ഇന്ന് ഷാജിക്ക് നോട്ടീസ് നൽകും. ഷാജിയിൽ നിന്ന് പിടിച്ചെടുത്ത രേഖകളെ കുറിച്ചും പണത്തെ കുറിച്ചും കോടതിയിൽ വിജിലൻസ് ഇന്ന് റിപ്പോർട്ട് നൽകും. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വർണത്തിന്‍റെ ഉറവിടവും വിജിലൻസിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും.വിജിലൻസ് റെയ്ഡിൽ കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറൻസിയും കണ്ടെത്തി. 50 പവൻ സ്വർണവും 72 രേഖകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില രേഖകളും പരിശോധനയിൽ കണ്ടെത്തി. റെയ്ഡിൽ കണ്ടെടുത്ത രേഖകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് കോടതിയെ അറിയിക്കും
മണിക്കൂറുകളോളം ഷാജിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ നിന്ന് എഴുപത്തിരണ്ടോളം രേഖകൾ വിജിലൻസ് പിടിച്ചെടുത്തുവെന്നാണ് വിവരം. കോഴിക്കോടും കണ്ണൂരുമുളള വീടുകളിൽ നിന്നായി അറുപത് പവന്റെ ആഭരണവും അമ്പത് ലക്ഷത്തോളം രൂപയുമാണ് കണ്ടെടുത്തത്. വിദേശ കറൻസിയടക്കം വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അമ്പത് ലക്ഷം രൂപ തിരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി സമാഹരിച്ചതാണെന്നും ഇനിയും കൊടുത്തു തീർക്കാനായുണ്ടെന്നുമാണ് ഷാജി മാധ്യമങ്ങളോട് പറഞ്ഞത്. വിദേശ കറൻസി വിദേശയാത്രയ്‌ക്കിടെ മക്കൾക്ക് കിട്ടിയതാണെന്നും ഷാജി പറഞ്ഞു. കണ്ടെത്തിയ പണത്തിന്റെ ഉറവിടമാകും വിജിലൻസ് സംഘം ഷാജിയിൽ നിന്ന് ചോദിച്ച് മനസിലാക്കുക.