മൈനിങ് ആന്‍ഡ് ജിയോളജി ക്വാറികളിലും വിജിലന്‍സ് മിന്നല്‍ പരിശോധന
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഒട്ടുമിക്ക ക്വറികളും പാലിക്കുന്നില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസുകളിലും ക്വാറികളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. രാവിലെ 11 മണി മുതല്‍ ഓപ്പറേഷന്‍ ഹണ്ട് (വേട്ട) എന്ന പേരിലാണ് മിന്നല്‍ പരിശോധന നടന്നത്.സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഒട്ടുമിക്ക ക്വറികളും പാലിക്കുന്നില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. സ്വകാര്യ ഉടമകള്‍ ഖനനാനുമതി നേടിയ ശേഷം അനുമതി നേടിയതില്‍ കൂടുതല്‍ സ്ഥലത്തോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമികളും വ്യാപകമായി കയ്യേറി ഖനനം നടത്തി വരുന്നതായും കണ്ടെത്തി. പരിസ്ഥിതി ദുര്‍ബല പ്രദേശത്തുപോലും ഖനനാനുമതി നല്‍കി വരുന്നത് ചട്ട വിരുദ്ധമാണെന്നും തെളിഞ്ഞു.
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പയ്യാനമ്മല്‍ പ്രവര്‍ത്തിക്കുന്ന ചില ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും അവിടെ നിന്ന് വന്‍ തോതില്‍ സ്‌ഫോടക വസ്തുകളും വിജിലന്‍സ് കണ്ടത്തി തുടര്‍ നടപടി സ്വീകരിച്ചു.
മലപ്പുറം ജില്ലയിലെ മേല്‍മുറിയില്‍ പ്രവര്‍ത്തിക്കുന്ന ക്വറിക്ക് ലൈസന്‍സ് വ്യക്തമല്ല. ചേലക്കാട് പ്രവര്‍ത്തിക്കുന്ന ക്വറി ഒരു ശതമാനം ലാഭവിഹിതം പഞ്ചായത്തില്‍ നല്‍കുന്നില്ലായെന്നും ക്വാറിയില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. ഇവിടെ നിന്ന് വലുപ്പമേറിയ കല്ലുകള്‍ പൊട്ടിച്ചു കൊണ്ടുപോകുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇടുക്കി അറകുളത്ത് പ്രവര്‍ത്തിക്കുന്ന ക്വറിയില്‍ അനുവദിച്ചതില്‍ കൂടുതല്‍ ഖനനം നടക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഖനനത്തിനായി അനുമതി നല്‍കിയ ഏഴ് ഫയലുകള്‍ കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് പിടിച്ചെടുത്തു.
അനധികൃതമായി സര്‍ക്കാര്‍ ഭൂമിയും, അനുവദിച്ചതില്‍ കൂടുതല്‍ പ്രദേശത്ത് ഖനനം നടത്തിയ വിവരങ്ങള്‍ സര്‍വ്വെ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അന്വേഷണം തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രിയില്‍ വൈകിയും മിന്നല്‍ പരിശോധന തുടരുകയാണ്