വെള്ളാപ്പള്ളി തന്നെ കുടുക്കാൻ ശ്രമിച്ചതായികെ കെ മഹേശ്വരന്റെ ആത്മഹത്യാ കുറിപ്പ്
ഫെഡറൽ ബാങ്കിൽ നിന്നെടുത്ത വരവുവച്ച തുക വെള്ളാപ്പള്ളി നടേശൻ തിരിച്ചടയ്ക്കാനുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം 37 ലക്ഷത്തോളം രൂപ വരുമിത്. തുക അടച്ചില്ലെങ്കിൽ കുടുംബം ജപ്തി നടപടി നേരിടേണ്ടി വരുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ആലപ്പുഴ :മൈക്രോഫിനാൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചാൽ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കെ കെ മഹേശ്വരന്റെ ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.ഫെഡറൽ ബാങ്കിൽ നിന്നെടുത്ത വരവുവച്ച തുക വെള്ളാപ്പള്ളി നടേശൻ തിരിച്ചടയ്ക്കാനുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം 37 ലക്ഷത്തോളം രൂപ വരുമിത്. തുക അടച്ചില്ലെങ്കിൽ കുടുംബം ജപ്തി നടപടി നേരിടേണ്ടി വരുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ കൂടിയായിരുന്ന കെ കെ മഹേശനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായിരുന്നു. കേസുമായി ബന്ധപ്പെട്ട് മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അതേസമയ മൈക്രോ ഫിനാസ്ന്റെ തിരിച്ചടവിലേക്ക് അംഗങ്ങൾ അടച്ച പണം വ്യാപകമായി യോഗം നേതൃത്വം വെട്ടിച്ചെടുത്തായി ആരോപണമുണ്ട് .വെള്ളാപ്പള്ളിനടേശനുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസ് അന്വേഷിക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്