പത്തനംതിട്ടയിൽ വീണ ജോർജ് ഇടതു സ്ഥാനാർത്ഥി ആൻറ്റോ ആൻറ്റണി വീണ്ടും മത്സരിക്കും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ് 7646 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് സിറ്റിംഗ് എംഎൽഎ ആയിരുന്ന കോൺഗ്രസിന്‍റെ ശിവദാസൻ നായരിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്.

0

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ്. വീണയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടി പ്രാദേശിക ഘടകങ്ങളിൽ തുടക്കത്തിൽ ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. 7646 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് സിറ്റിംഗ് എംഎൽഎ ആയിരുന്ന കോൺഗ്രസിന്‍റെ ശിവദാസൻ നായരിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്.

ജനാധിപത്യ കേരളാ കോൺഗ്രസിന്‍റെ ഫ്രാൻസിസ് ജോർജിന്‍റെ പേര് തുടക്കത്തിൽ പത്തനംതിട്ട സീറ്റിലേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാൽ 16 സീറ്റുകളിൽ മത്സരിക്കാൻ സിപിഎം തീരുമാനിച്ചതോടെ ശക്തരായ സ്വന്തം സ്ഥാനാർത്ഥികളെത്തന്നെ പോരിനിറക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. രാജു എബ്രഹാം എംഎൽഎയുടെ പേരും ആദ്യ ഘട്ടത്തിൽ പരിഗണനയിൽ വന്നെങ്കിലും ഒടുവിൽ വീണ ജോർജിനെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചു.

പ്രളയത്തിൽ തകരുകയും ശബരിമല വിവാഗത്തിൽ കലങ്ങിമറിയുകയും ചെയ്ത പത്തനംതിട്ടയിൽ വീണ ജോർജിനെ മത്സരിപ്പിക്കുമ്പോൾ അനുകൂലമാകുമെന്ന് സിപിഎം കരുതുന്ന ഒരുപിടി ഘടകങ്ങളുണ്ട്. സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് പൊതുവെയും ഓർത്ത‍ഡോക്സ് സഭയിൽ നിന്ന് പ്രത്യേകിച്ചുമുള്ള പിന്തുണ, സീറ്റിനെ ചൊല്ലി കോൺഗ്രസിൽ തുടങ്ങിയ ഉൾപ്പോര്, ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇവയൊക്കെ വീണയെ തുണയ്ക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

. ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ശബരിമല തന്നെയായിരിക്കും പത്തനംതിട്ടയിൽ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. ഒന്നാം നിര നേതാക്കൾ ആരെങ്കിലും തന്നെ ബിജെപിക്കുവേണ്ടി കളത്തിലിറങ്ങുകയും ചെയ്യും. ഇതിനേക്കാൾ അനുകൂലമായ ഒരു സാഹചര്യം വരാനില്ല എന്ന മനോഭാവത്തോടെ ബിജെപി ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുക്കും എന്നുറപ്പ്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ സിറ്റിംഗ് എംഎൽഎയെതന്നെ സിപിഎം പ്രത്യാക്രമണത്തിന് നിയോഗിക്കുന്നത്. പാളയത്തിൽ ചില്ലറ അസ്വാരസ്യങ്ങളുണ്ടെങ്കിലും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് കോൺഗ്രസ് മൂന്നാമതും അവസരം നൽകുമെന്നാണ് സൂചന. 2009ൽ ഒരുലക്ഷത്തിലേറെ വോട്ടിന് സിപിഎമ്മിന്‍റെ അഡ്വ.അനന്തഗോപനെ നിലംപരിശാക്കിയ ആന്‍റോ ആന്‍ണി 2014ൽ സ്വതന്ത്രനായി ഇറക്കിയ ഫീലിപ്പോസ് തോമസിനെ അമ്പതിനായിരത്തിനടുത്ത് വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ നിലവിൽ വീണ ജോർജിനേക്കാൾ മികച്ച സ്ഥാനാർത്ഥിയില്ലെന്ന് സിപിഎം കരുതുന്നു.

വിവാദങ്ങൾ വിടാതെ കൂടിയിരുന്നെങ്കിലും പ്രളയകാലത്തെ പ്രവ‍ർത്തനങ്ങളും എംഎൽഎ എന്ന നിലയിലെ ഭേദപ്പെട്ട പ്രവർത്തനവും സഭാസ്വാധീനവും ടെലിവിഷൻ വ്യക്തിത്വം എന്ന നിലയിലെ പ്രശസ്തിയുമെല്ലാം വീണ ജോർജിനെ ഒരിക്കൽക്കൂടി തുണയ്ക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏതായാലും യുഡിഎഫ് നെടുങ്കോട്ടയിൽ ഒരു കൈ നോക്കാനുറച്ചുതന്നെയാണ് ഇത്തവണ സിപിഎം. ശബരിമലയിലൂന്നി ബിജെപി കൂടി കളം നിറയുമ്പോൾ സംസ്ഥാനത്തെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് പത്തനംതിട്ട ആയിരിക്കുമെന്ന് ഉറപ്പ്.

ഇതോടെ ഇടതുപക്ഷത്തിന്‍റെ നാല് എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുറപ്പായി. സിപിഎം എംഎൽഎമാരായ എ പ്രദീപ് കുമാർ, എ എം ആരിഫ്, സിപിഐയുടെ എംഎൽഎ ചിറ്റയം ഗോപകുമാർ എന്നിവരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്ന മറ്റ് ഇടത് എംഎൽഎമാർ.

പത്തനംതിട്ടയിൽ വീണ ജോർജ് ഇടതു സ്ഥാനാർത്ഥി ആൻറ്റോ ആൻറ്റണി വീണ്ടും മത്സരിക്കും

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ്. വീണയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടി പ്രാദേശിക ഘടകങ്ങളിൽ തുടക്കത്തിൽ ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. 7646 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് സിറ്റിംഗ് എംഎൽഎ ആയിരുന്ന കോൺഗ്രസിന്‍റെ ശിവദാസൻ നായരിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്.

ജനാധിപത്യ കേരളാ കോൺഗ്രസിന്‍റെ ഫ്രാൻസിസ് ജോർജിന്‍റെ പേര് തുടക്കത്തിൽ പത്തനംതിട്ട സീറ്റിലേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാൽ 16 സീറ്റുകളിൽ മത്സരിക്കാൻ സിപിഎം തീരുമാനിച്ചതോടെ ശക്തരായ സ്വന്തം സ്ഥാനാർത്ഥികളെത്തന്നെ പോരിനിറക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. രാജു എബ്രഹാം എംഎൽഎയുടെ പേരും ആദ്യ ഘട്ടത്തിൽ പരിഗണനയിൽ വന്നെങ്കിലും ഒടുവിൽ വീണ ജോർജിനെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചു.

പ്രളയത്തിൽ തകരുകയും ശബരിമല വിവാഗത്തിൽ കലങ്ങിമറിയുകയും ചെയ്ത പത്തനംതിട്ടയിൽ വീണ ജോർജിനെ മത്സരിപ്പിക്കുമ്പോൾ അനുകൂലമാകുമെന്ന് സിപിഎം കരുതുന്ന ഒരുപിടി ഘടകങ്ങളുണ്ട്. സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് പൊതുവെയും ഓർത്ത‍ഡോക്സ് സഭയിൽ നിന്ന് പ്രത്യേകിച്ചുമുള്ള പിന്തുണ, സീറ്റിനെ ചൊല്ലി കോൺഗ്രസിൽ തുടങ്ങിയ ഉൾപ്പോര്, ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇവയൊക്കെ വീണയെ തുണയ്ക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

. ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ശബരിമല തന്നെയായിരിക്കും പത്തനംതിട്ടയിൽ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. ഒന്നാം നിര നേതാക്കൾ ആരെങ്കിലും തന്നെ ബിജെപിക്കുവേണ്ടി കളത്തിലിറങ്ങുകയും ചെയ്യും. ഇതിനേക്കാൾ അനുകൂലമായ ഒരു സാഹചര്യം വരാനില്ല എന്ന മനോഭാവത്തോടെ ബിജെപി ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുക്കും എന്നുറപ്പ്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ സിറ്റിംഗ് എംഎൽഎയെതന്നെ സിപിഎം പ്രത്യാക്രമണത്തിന് നിയോഗിക്കുന്നത്. പാളയത്തിൽ ചില്ലറ അസ്വാരസ്യങ്ങളുണ്ടെങ്കിലും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് കോൺഗ്രസ് മൂന്നാമതും അവസരം നൽകുമെന്നാണ് സൂചന. 2009ൽ ഒരുലക്ഷത്തിലേറെ വോട്ടിന് സിപിഎമ്മിന്‍റെ അഡ്വ.അനന്തഗോപനെ നിലംപരിശാക്കിയ ആന്‍റോ ആന്‍ണി 2014ൽ സ്വതന്ത്രനായി ഇറക്കിയ ഫീലിപ്പോസ് തോമസിനെ അമ്പതിനായിരത്തിനടുത്ത് വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ നിലവിൽ വീണ ജോർജിനേക്കാൾ മികച്ച സ്ഥാനാർത്ഥിയില്ലെന്ന് സിപിഎം കരുതുന്നു.

വിവാദങ്ങൾ വിടാതെ കൂടിയിരുന്നെങ്കിലും പ്രളയകാലത്തെ പ്രവ‍ർത്തനങ്ങളും എംഎൽഎ എന്ന നിലയിലെ ഭേദപ്പെട്ട പ്രവർത്തനവും സഭാസ്വാധീനവും ടെലിവിഷൻ വ്യക്തിത്വം എന്ന നിലയിലെ പ്രശസ്തിയുമെല്ലാം വീണ ജോർജിനെ ഒരിക്കൽക്കൂടി തുണയ്ക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏതായാലും യുഡിഎഫ് നെടുങ്കോട്ടയിൽ ഒരു കൈ നോക്കാനുറച്ചുതന്നെയാണ് ഇത്തവണ സിപിഎം. ശബരിമലയിലൂന്നി ബിജെപി കൂടി കളം നിറയുമ്പോൾ സംസ്ഥാനത്തെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് പത്തനംതിട്ട ആയിരിക്കുമെന്ന് ഉറപ്പ്.

ഇതോടെ ഇടതുപക്ഷത്തിന്‍റെ നാല് എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുറപ്പായി. സിപിഎം എംഎൽഎമാരായ എ പ്രദീപ് കുമാർ, എ എം ആരിഫ്, സിപിഐയുടെ എംഎൽഎ ചിറ്റയം ഗോപകുമാർ എന്നിവരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്ന മറ്റ് ഇടത് എംഎൽഎമാർ.

You might also like

-