വേദാന്ദ സ്‌റ്റെറിലൈസിങ് കോപ്പര്‍ കമ്പനിക്കെതിരെ തൂത്തുക്കുടിയില്‍ സമരം വിദ്യർത്ഥിനിയടക്കം പത്തുപേർകൊല്ലപെട്ടു അൻപതോളം പേർക്ക് ഗുരതരപരിക്ക് നാളെ തൂത്തുക്കുടിയില്‍ ഹർത്താൽ
തൂത്തുക്കുടി :തൂത്തുക്കുടിയില്‍ കോപ്പര്‍ ശുദ്ധീകരണ ഫാക്ടറി വിപുലീകരണത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെയ്പില്‍ 11പേർ കൊല്ലപ്പെട്ടു. വേദാന്തയുടെ കോപ്പര്‍ശുദ്ധീകരണ യൂണിറ്റ് വിപുലീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
വേദാന്ദ സ്‌റ്റെറിലൈസിങ് കോപ്പര്‍ കമ്പനി വിപുലീകരണത്തിനെതിരായ പ്രതിഷേധം അക്രമത്തിനും വെടിവെയ്പിലേക്കും വഴിമാറുകയായിരുന്നു. ജില്ലാ കളക്ടറേറ്റിലേക്ക് സമരക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ലാത്തി ചാര്‍ജും വെടിവെയ്പും നടത്തിയത്. വെടിവെയ്പില്‍ പരിക്കേറ്റവരാണ് മരിച്ചവരിലധികവും. വിനിത, വിനിഷ്ട, ഗ്ലാഡ്‌സറ്റന്‍, ഷണ്‍മുഖം, തങ്കയ്യ, തമിഴരന്‍, ജയരാമന്‍ എന്നിവരാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് വെടിവെയ്പില്‍ പ്രതിഷേധം ശക്തമാണ്.
തുടര്‍ പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരം നടക്കുന്ന പ്രദേശത്തേക്ക് ബസ് സര്‍വീസും ഇന്റര്‍നെറ്റും റദ്ദാക്കി. കൂടുതല്‍ പൊലീസിനെ നിയോഗിച്ച് പ്രദേശത്തെ സുരക്ഷ കര്‍ശനമാക്കി. വെടിവെയ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ഡിജിപി ടികെ രാജേന്ദ്രന്‍ അറിയിച്ചു. കോപ്പര്‍ ശുദ്ധീകരണ ഫാക്ടറിയുടെ പ്രവര്‍ത്തനം പ്രദേശത്ത് കാന്‍സര്‍ ഉള്‍പ്പെട മാരക രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നുവെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെ കഴിഞ്ഞ നൂറ്ദിവസമായി തൂത്തുകുടിമേഖലയിൽ ജാനകിയാസമരം നടന്നുവരികയായിരുന്നു സമരത്തിന്റെ നൂറാം ദിനമായ ഇന്ന് ജാനകിയ സരവേദി കലട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു
.രാവിലെ രണ്ടായിരത്തിലധികം വരുന്ന സമരക്കാർ കലട്രേറ്റിലേക്ക് മാർച്ചുനടത്തി കലട്രേറ്റിന് സമീപം പോലീസ് മാർച്ചുതടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച കലട്രേറ്റ് വളപ്പിലേക്ക് ഇരച്ചുകയറി ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി .അതുവരെ ശാന്തമായി നടന്നു വന്ന സമരം പെട്ടന്ന് അക്രമാസക്തമാകുയും സമരക്കാർ കലട്രേറ്റിന്റെ ജനലുകളും മറ്റും അടിച്ചുപൊളിക്കുകയറുമായിരുന്ന ഇതേത്തുടർന്നാണ് പോലീസ് സമരക്കാർക്കു നേരേ നിറയൊഴിച്ചു . വെടിവെപ്പിൽ ആറുപേർ സംഭവ സ്ഥലത്തും മറ്റുള്ളവർ ആസ്പത്രയിലുമാണ് .മരിച്ചത് പോലീസ് നടപടിയിൽ അന്പതിലതികം പേർക്ക് പരിക്കുണ്ട്.
പോലീസ് നടപടിയെ രജനികാന്തും കമലഹാസനും രൂക്ഷമായി വിമര്ശിട്ടുണ്ട് .പോലീസ് നടപടിൽ പ്രതിക്ഷേധിച്ച് നാളെ തൂത്തുക്കുടി ജില്ലയിൽ സമരസമിതി ഹർത്താൽ ആചരിക്കും
തൂത്തുക്കുടി വെടിവെപ്പിന്റെ വാര്‍ത്ത നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. സണ്‍ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങള്‍ക്കാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വിലക്ക്. നിരവധി ക്യാമറകള്‍ പൊലീസ് നശിപ്പിച്ചു.