ചെങ്ങന്നൂരിൽ മാണി ഭീഷണിയല്ല : കോടിയേരി

0

കൊല്ലം: കെ.എം.മാണി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫിന് ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലത്ത് മാധ്യമപ്രവർത്തകറുമായി സംസാരിക്കുകയായിരുന്നു കോടിയേരി ,

ചെങ്ങന്നൂരിൽ ആർഎസ്എസ് വിരുദ്ധരായ എല്ലാവരുടെയും വോട്ട് എൽഡിഎഫിന് തന്നെ ലഭിക്കും. മാണി മുൻപും യുഡിഎഫിന് ഒപ്പം തന്നെയാണ് നിന്നത്. വർഷങ്ങളായി അദ്ദേഹം യുഡിഎഫ് മുന്നണിക്കൊപ്പമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർഥിക്കായിരുന്നു. അതിനാൽ പുതിയ തീരുമാനത്തിൽ പുതുമയൊന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

You might also like

-