“പ്രസവിച്ച ഉടൻ കുഞ്ഞിനെ തോർത്തുമുണ്ട് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊന്നു “നവജാത ശിശു മരിച്ച സംഭവത്തിൽ അവിവാഹിതയായ മാതാവിനെ പോലീസ് അറസ്റ് ചെയ്തു
കുഞ്ഞു ജനിച്ച ഉടനെ കുട്ടിയുടെ കരച്ചിൽ ഉണ്ടാകുന്നതിനു മുൻപ് തോർത് ഉപയോഗിച്ച് പൊതിയുകയും അതിന്റെ തലപ്പ് കഴുത്തിൽ വലിഞ്ഞു മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ചഞ്ചൽ തെളിവെടുപ്പിന് ശേഷം പോലീസിനോട് പറഞ്ഞു
ഇടുക്കി : തോപ്രാംകുടി വാത്തികുടി യിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ് ചെയ്തു . ഇന്നലെ വൈകിട്ടാണ് കുട്ടിയുടെ മാതാവായ വെട്ടത്തുചിറയില്‍ ചഞ്ചലിനെ അറസ്റ് ചെയ്തത് . തുടർന്ന് ചഞ്ചലിനെ വാത്തികുടിയിലെ ഇവരുടെ വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി .
കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് അവിവാഹിതയായ ചഞ്ചൽ 20 ആൺകുഞ്ഞിന് ജന്മം നൽകിയത് .വീട്ടിലെ ബാത്‌റൂമിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി വീടിനുള്ളിൽ സൂക്ഷിച്ചു . കുട്ടി മരിച്ചാണ് പ്രസവിച്ചത് എന്നാണ് ചഞ്ചൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ കുട്ടിയെ പോസ്റ്റ് മോർട്ടം ചെയ്തതിനെ തുടർന്നാണ് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് തെളിഞ്ഞത് . തുടർന്ന് ഇന്നലെ വൈകുന്നേരമാണ് ചഞ്ചലിനെ പോലീസ് അറസ്റ് ചെയ്തത് .ഇടുക്കി സി ഐ യുടെ നേതൃതഹത്തിലുള്ള സംഘമാണ് അറസ്റ് രേഖപ്പെടുത്തിയത് . തുടർന്ന് പ്രതിയെ ഇവരുടെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി . പ്രദേശവാസികളടക്കം നിരവധി ആളുകളാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞു വാത്തികുടിയിലെ വീട്ടിൽ എത്തിച്ചേർന്നത് .
കുഞ്ഞു ജനിച്ച ഉടനെ കുട്ടിയുടെ കരച്ചിൽ ഉണ്ടാകുന്നതിനു മുൻപ് തോർത് ഉപയോഗിച്ച് പൊതിയുകയും അതിന്റെ തലപ്പ് കഴുത്തിൽ വലിഞ്ഞു മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ചഞ്ചൽ തെളിവെടുപ്പിന് ശേഷം പോലീസിനോട് പറഞ്ഞു മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായന്നണ് ഇവരുടെ മൊഴി ഇതിനിടെ ഇയാൾ വിവാഹിതനാവുകയും ഭാര്യ ഇയാളെ ഉപേഷിച്ച് പോകുകയും ചെയ്തിരുന്നു രണ്ടു മാസം മുൻപ് ഇയാൾ ആത്മഹത്യാ ചെയ്യുകയാണുണ്ടായത് .
ഇടുക്കി കോടതിയിൽ പ്രതിയെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു ഇടുക്കി സി ഐ സിബിച്ചൻ ജോസഫ് , മുരിക്കാശേരി എസ് ഐ തങ്കച്ചൻ കെ ജി , എ എസ് ഐ ഏണസ്‌റ് ജോൺസൻ എന്നിവരുടെ നേതൃതഹത്തിലാണ് കേസ് അന്വേഷണം നടന്നുവരുന്നത് .