ഡൽഹിയിൽ മലയാളി അമ്മയും മകനും മരിച്ച നിലയിൽ.മൃത ദേഹങ്ങൾ ഫ്ലാറ്റിലും റയിൽവേ പാളത്തിലും

കോട്ടയം പാമ്പാടി സ്വദേശി ലിസി(62), കോളേജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെയുമാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്

0

ഡൽഹി: അമ്മയെയും മകനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ലിസി(62), കോളേജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെയുമാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസിയുടെ മൃതദേഹം വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതംപുരയിലുള്ള ഫ്ലാറ്റിലും അലന്‍റെ മൃതദേഹം സാരെയ് കലേഖാനിലെ റെയിൽപാളത്തിലുമാണ് കണ്ടെത്തിയത്. രണ്ടാം ഭർത്താവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം നേരിടുന്നതിനിടെയാണ് ലിസിയുടെ മരണം.ഡൽഹി ഐഐടിയിൽ ഫിലോസഫിയിൽ ഗവേഷണം നടത്തിയിരുന്ന അലൻ കഴിഞ്ഞ വർഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുമ്പ് ലിസി ഡൽഹിയിൽ എത്തിയതോടെയാണ് പീതംപുരയിൽ ഫ്ലാറ്റെടുത്ത് താമസം തുടങ്ങിയത്

സൈനികോദ്യോഗസ്ഥനായിരുന്ന ആദ്യ ഭർത്താവ് സ്റ്റാൻലി 2014ൽ മരണപ്പെട്ടതിനെ തുടർന്ന് 2017ൽ തൊടുപുഴ നെയ്യശേരിയിൽ ജോൺ വിൽസൻ എന്നയാളെ ലിസി വിവാഹം കഴിച്ചിരുന്നു. എന്നാൽ 2018 ഡിസംബർ 31ന് ജോൺ വിൽസനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ ജോൺ വിൽസന്‍റെ ആദ്യ ഭാര്യയിലുള്ള മക്കൾ ലിസിക്കും അലനുമെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. സ്വത്ത് തട്ടിയെടുത്തതായും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഈ കേസിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. എന്നാൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലിസിയും അലനും കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഈ കേസിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.

 

You might also like

-