നവജാത ശിശു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം സംകരിച്ച മൃതദേഹം പുറത്തെടുത്തു
രാവിലെ പത്തുമണിക്കാണ് മൃതദേഹ അടക്ക ചെയ്തിരുന്ന പൊതു ശ്മശാനത്തിൽ പോലീസ് എത്തിയത് വൻജനാവലിയുടെ സാന്നിധ്യത്തിലാണ് മൃദേഹം പുറത്തെടുത്തത് ,വട്ടവടയിലെ നടപടികർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
വട്ടവട : പ്രസവശേഷം27 ദിവസ്സം പ്രായമായ പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം .ബന്ധുക്കൾസംസ്കരിച്ച മൃതദേഹം പുറത്തെടുത്തു . ദേവികുളം സബ് കളക്ടറുടെ സാന്നിധ്യത്തിൽ ദേവികുളം പോലീസ് മൃതദേഹം പുറത്തെടുത്തു ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി .രാവിലെ പത്തുമണിക്കാണ് മൃതദേഹ അടക്ക ചെയ്തിരുന്ന പൊതു ശ്മശാനത്തിൽ പോലീസ് എത്തിയത് വൻജനാവലിയുടെ സാന്നിധ്യത്തിലാണ് മൃദേഹം പുറത്തെടുത്തത് ,വട്ടവടയിലെ നടപടികർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി കുട്ടിയുടെ മരണം സംബന്ധിച്ച് പിതാവിന്റെ പരാതിയിൽ ദേവികുളം പോലീസ് കേസെടുത്തു.
27 ദിവസം പ്രായമായ വട്ടവട തിരുമൂർത്തിയുടെ മകളാണ് ബുധനാഴ്ച 11 മണിയോടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. മാതാവ് വിശ്വലക്ഷ്മി കുട്ടിക്ക് മുലപ്പാൽ നൽകുന്നതിനിടെ മരണപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ബോധമറ്റകുട്ടിയെ വട്ടവട പി.എച്ച്.സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ 3 മണിയോടെ ബന്ധുക്കൾ പൊതു സ്മാശാനത്തിൽ സംസ്കരിച്ചു. എന്നാൽ സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിസിച്ചിരുന്നില്ല . വ്യാഴാഴ്ച രാവിലെ ദേവികുളം പൊലീസിന് .ലഭിച്ച രഹസ്യവിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികയുള്ളതായി കണ്ടെത്തിയത് .
മതാവുമായി പിണങ്ങി താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് കേസെടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്തുന്നതിന് തീരുമാനിച്ചത് സംഭവം അറിഞ്ഞിട്ടും വിവരം പോലീസിന് കൈമാറാത്ത ഡോക്ടർക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.