വാളയാർ കേസിലെ രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു
കേസിലെ മറ്റൊരു പ്രതിയായ എം. മധുവിന് കോടതി ജാമ്യം നൽകി. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
പാലക്കാട് ; വാളയാർ കേസിലെ രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു. ഷിബു , വി മധു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ എം. മധുവിന് കോടതി ജാമ്യം നൽകി. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.ഈ പ്രതികളെ റിമാന്‍ഡില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ എം. മധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം നിലനില്‍ക്കുമെന്നാണ് വിചാരണ കോടതി വിലയിരുത്തിയിരിക്കുന്നത്.
ഇവരെ 22ാം തീയതി വീണ്ടും കോടതിയില്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതികളുടെ വാദം കൂടി കേട്ടതിന് ശേഷം 22 ന് വിധി പറയാന്‍ മാറ്റിവെച്ചിട്ടുണ്ട്.