വാളയാര്‍ സംഭവം നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

ലൈംഗിക പീഡനത്തെത്തുടര്ന്നു രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ സി.പി.എം ഇടപെട്ടാണ് കേസ് അട്ടിമറിച്ചതെന്നാണ് യു.ഡി.എഫ് ആരോപണം .ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുളള നേതാക്കളും പരിപാടിക്കെത്തും.

0

പാലക്കാട് :  വാളയാര്‍ കേസ് രാഷ്ട്രീയ വിഷയമാക്കി കോൺഗ്രസ്സ് . കേസിൽ സി ബി ഐ അന്വേഷമണം ആവശ്യപ്പെട്ടു ശക്തമായ സമരത്തിനാണ് യു.ഡി.എഫ് . കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കും. നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലൈംഗിക പീഡനത്തെത്തുടര്ന്നു രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ സി.പി.എം ഇടപെട്ടാണ് കേസ് അട്ടിമറിച്ചതെന്നാണ് യു.ഡി.എഫ് ആരോപണം .ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുളള നേതാക്കളും പരിപാടിക്കെത്തും. പ്രധാന നേതാക്കള്‍ വാളയാറിലെ പെണ്‍കുട്ടികളുടെ വീടും സന്ദര്‍ശിക്കും. സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം
അതേസമയം വാളയാര്‍ സംഭവത്തില്‍ സി.പി.എം പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട് .
പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്നും അരിവാള്‍ പാര്‍ട്ടിക്കാരാണ് പ്രതികളെന്ന് അമ്മയെകൊണ്ട് പറയിപ്പിച്ചതാണെന്നാണ് സി.പി.എം ജില്ലാ കമ്മയ് പറയുന്നത് .ഇന്ന് വൈകുന്നേരം പാലക്കാട് ജില്ലയിലെ 15 ഏരിയ കേന്ദ്രങ്ങളിലും പരിപാടി നടക്കും.

You might also like

-